ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 7 മാസക്കാലമായി ക്രിയാല്മകമായി പ്രവർത്തിച്ചു വരുന്ന തണൽ പുരുഷ സാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ പ്രസാദ് പാണാത് നൽകിയ ഒരേക്കർ സ്ഥലത്ത് തരിശുകൃഷി ആരംഭിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഏത്തവാഴ കന്നു നട്ട് ഉദ്‌ഘാടനം നടത്തുകയും, കപ്പ കൃഷിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള നിർവഹിക്കുകയും ചെയ്തു.

ഉഴവൂർ കൃഷി ഓഫീസർ തെരേസ അലക്സ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർ എന്നിവർ പങ്കെടുത്തു.തണൽ ഗ്രൂപ്പ് പ്രസിഡന്റ് ബൈജു ആദ്യക്ഷത വഹിച്ചു. സെക്രട്ടറി രതീഷ് കുമാർ സ്വാഗതം ആശംസിച്ചു.

ഗ്രൂപ്പ് മെമ്പര്മാരായ അനിൽ, ബോബി,ജോമോൻ,അർജുൻ, ബാബു, ജിനോ, വിഷ്ണു, ചന്ദ്രബാബു, അനിൽ കെ കെ,എം എൻ ശ്രീകുമാർ, ജോസ്, സന്തോഷ്, ശ്രീരാജ്, സ്ഥലം ഉടമ പ്രസാദ് പാണാത് എന്നിവർ പങ്കെടുത്തു.