തലപ്പലം: ജല ടൂറിസം മേളയുടെ 4 ആം ദിവസമായ ഇന്ന് വൈകുന്നേരം 3 മണി മുതൽ നാട്ടിലെ വിവിധ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധങ്ങളായ ദൃശ്യ വിസ്മയം തുടർന്ന് 8 മണിക്ക് നെടുംകുന്നം നാടൻ പാട്ട് കലാകാരൻ ദാസും സങ്കവും അവതരിപ്പിക്കുന്ന കല സമിതിയുടെ പാലുവം പെണ്ണ് നാടൻ പാട്ടും ഉണ്ടായിരിക്കുന്നതാണ്
കുട്ടികൾക്കായുള്ള റൈടുകളും കുതിരസവാരിയും നന്മകൂട്ടം ബോട്ട് സവാരിയും, ചെറുവള്ളവും, കൊട്ട വഞ്ചി യാത്രയും ജലടൂറിസം മേളയെ ജനപ്രിയമാക്കുന്നു.

മീനച്ചിലാറിന്റെ കരയിൽ തീർത്തിരിക്കുന്ന സ്റ്റേജും മീനച്ചിലാറിന്റെ നടുവിൽ അതിമനോഹരമായ ടീം നന്മകൂട്ടം തീർത്ത വാച്ച് ടവറും മണൽ തീരവും ഓള പരപ്പും ഇരുട്ടിനു കൂട്ടായി ഇല്ലുമിനേഷൻ ബൾബുകളും ജല ടൂറിസം ഉണ്ടാക്കുന്നു മേളക്ക് എത്തുന്നവരിൽ പുതിയൊരു അനുഭൂതി ഉണ്ടാക്കുന്നു.ജല ടൂറിസം മേള നാളെ സമാപിക്കും.