തലപ്പലം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പുഴയെ അറിയാം പുതുമകളോടെ എന്ന ആശയം മുന്‍ നിര്‍ത്തി ജല ടൂറിസ മേളയുടെ മൂന്നാം ദിവസമായ ഇന്ന് ചൂണ്ടയിടല്‍ മത്സരം, വള്ളം കളി മത്സരം, തിരുവാതിര അടക്കം നിരവധി കലാമത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് സുമേഷ് കൂട്ടിക്കല്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോയും ഇന്നുണ്ട്.

തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനുപമ വിശ്വാനാഥ് ഉദ്ഘാടനം നിര്‍വഹിച്ച ജല മേളയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വ്യക്തിതങ്ങള്‍ പങ്കെടുത്തു.
ഫെബ്രുവരി 24,25,26,27,28 എന്നി തീയതികളില്‍ കോളേജ് പഠിക്കു സമീപം മീനച്ചിലാറിന്റെ തീരത്തു ആണ് ജല ടൂറിസ മേള നടക്കുന്നത്.
വിവിധ ഇനം കലാ പരിപാടികള്‍ ഗാനമേള, നാടന്‍ പാട്ട്, സാംസ്‌കാരിക സദസുകള്‍, ബോധവത്കരണ സെമിനാറുകള്‍, മ്യൂസിക് ഫ്യൂഷന്‍, തുടങ്ങിയ കലാ കായിക പരിപാടികള്‍ മേളയ്ക്ക് കൊഴുപ്പേകുന്നു.
ഉല്ലാസയാത്രകള്‍ക്കായി തലപ്പലം പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന ടീം നന്മക്കൂട്ടത്തിന്റെ ബോട്ടിങ്, കൊട്ട വഞ്ചി, വള്ളം, കുതിര സവാരി, കുട്ടികളുടെ റൈഡ്, എന്നിവയും ജലമേളക്ക് മാറ്റ് കൂട്ടും.