തലപ്പലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന ശക്തമാക്കുന്നതിനുള്ള കർമ്മ പരിപാടികൾ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജൂൺ 5 നു മുൻപായി വാതിൽ പ്പടി സേവനം 100% ആക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുവാൻ പഞ്ചായത്തുകൾ ബാധ്യസ്ഥരായ സാഹചര്യത്തിലാണ് തീരുമാനം.
ഹരിത കർമ്മസേന അംഗങ്ങളോട് സഹകരിക്കാത്ത വ്യക്തികൾ /സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക എന്നതാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു കെ കെ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ഉൽഘാടനം ചെയ്തു.
തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ രാജീവ്, വി ഇ ഓ അനു ചന്ദ്രൻ,ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ സുചിത്ര എം നായർ,നവകേരളം കർമപദ്ധതി പ്രതിനിധി ശരത്,സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ മനോജ് മാധവൻ എന്നിവർ സംസാരിച്ചു.

ഹരിത കർമസേനക്ക് സംരംഭക വികസനവുമായി ബന്ധപ്പെട്ട പരിശീലനം നിയോ ഗ്രീൻ ടെക്നോളജി പ്രധിനിധി ശ്രീ മാർട്ടിൻ ജോസഫ് നയിച്ചു. വാർഡ് അംഗങ്ങളായ സ്റ്റെല്ല ജോയി, ചിത്ര സജി,, സി ഡി എസ് ചെയർ പേഴ്സൺ, ശ്രീജ കെ. സ്,എസ് ഇ യു എഫ് പ്രതിനിധികളായ ശ്രീ ഫസിൽ, ഡാനിഷ്, നവകേരളം മിഷൻ ഇന്റേൺ സാം ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.