പ്ലാശനാൽ: ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സ് പ്രെറ്റി പ്രെറ്റൽസും തലപ്പലം ഗ്രാമപഞ്ചായത്തും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി.
തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ ലയൺസ് യൂത്ത് എംപവർ മെന്റ് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
ലയൻസ് ക്ലബ് ഡിസ്ട്രിക് 318B യുടെ ഗവർണർ ഡോ. സണ്ണി വി സക്കറിയ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും രക്തദാന സന്ദേശവും നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൊച്ചുറാണി ജയ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ, മെമ്പർമാരായ ജോമി ബെന്നി, ചിത്ര സജി പൊതുപ്രവർത്തകരായ ഡിജു സെബാസ്റ്റ്യൻ, ജോ മേക്കാട്ട്, സോമൻ നന്ദികാട്ട്, സി. അതിലിറ്റ് എസ് എച്ച് , ഡോ. നമിതാ ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

ക്യാമ്പ് നയിച്ചത് ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥും യൂത്ത് കോർഡിനേറ്റർ സിബി പ്ലാത്തോട്ടവും രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. വിവിധ വാർഡുകളിലെ ആശാവർക്കർമാരും നാട്ടുകാരും ഉൾപ്പടെ നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.