Pala

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ക്രിസ്തുമസ് സമ്മാനമായി ടെലിവിഷൻ സെറ്റുകൾ നൽകി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിൻ്റെ ആവശ്യപ്രകാശം പാലാ റോട്ടറി ക്ലബ്ബ് 2 ടെലിവിഷൻ സെറ്റുകൾ നൽകി.

നിലവിൽ 25 ൽ പരം ഡയാലിസിസ് രോഗികൾകൾക്ക് ഇപ്പോൾ കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇവർക്ക് ചികത്സാ സമയത്ത് മണിക്കൂറുകളോളംബഡിൽ തന്നെ ചില വഴിക്കേണ്ടതായി വരുന്നു. ഈ സമയത്ത് ടെലിവിഷൻ ഉണ്ടെങ്കിൽ രോഗികൾക്ക് സമയം തള്ളി നീക്കാനും മനസ്സിനെ മറ്റ് ചിന്തകളിലേയ്ക്കും മറ്റു വാനും കഴിയും.

ഈ അവശ്യം ബൈജു കൊല്ലംപറമ്പിൽ സെബാസ്റ്റ്യൻ ജോസഫ് മറ്റത്തിലിനെ (MOD) അറിയിക്കുകയും അദ്ദേഹം റോട്ടറി പാലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് ടെലിവിഷൻ സെറ്റുകൾ എത്തിക്കുകയുമായിരുന്നു.

ഡയാലിസിസ് സെൻററിൽ നടന്ന ചടങ്ങിൽ റോട്ടറി പാലാ പ്രസിഡൻ്റ് പി വി ജോർജ് ഡോക്ടർ രാജേഷ് വി ആർ ന് ടെലിവിഷൻ സെറ്റുകൾ കൈമാറി.

ബൈജു കൊല്ലംപറമ്പിൽ, ജോസ് അഗസ്റ്റിൻ, സെബാസ്റ്റ്യൻ ജോസഫ്, റ്റിസൺ മാത്യു, ജിമ്മി ചെറിയാൻ, നെഴ്സിംഗ് സൂപ്രണ്ട് ബീഗം ജാസ്മിൻ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.ഉടൻ തന്നെ രണ്ടാമത്തെ ഷിഫ്റ്റ് ഡയാലിസിസ്സ് ആരംഭിക്കുമെന്നും പുതുതായി 10 സയാലിസിസ് മിഷ്യനും കൂടി ജനറൽ ആശുപത്രി വാങ്ങുന്നതിൻ്റെ നടപടികൾ പൂർത്തിയായി വരുന്നതായും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published.