തലനാട്: അന്താരാഷ്ട്രാനിലവാരത്തിലേയ്ക്ക് ഉയർത്തുന്ന തീക്കോയി – തലനാട് റോഡിൻ്റെ നിർമ്മാണോൽഘാടനം 31 ന് രാവിലെ എട്ടിന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും.

6 കോടി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരപ്രവർത്തനങ്ങൾ നടത്തുന്നത്. ചടങ്ങിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡൻ്റ് സോളി ഷാജി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി എന്നിവർ പ്രസംഗിക്കും.