Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് – തൊഴിൽ സഭായോഗങ്ങൾ ഡിസംബർ 8, 12 തീയതികളിൽ

തീക്കോയി : അഞ്ചു വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തിൽ ഡിസംബർ 8,12 തീയതികളിൽ തൊഴിൽ സഭകൾ ചേരുന്നു.

കേരളത്തിനകത്തും പുറത്തും തൊഴിൽ സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് തൊഴിൽ സഭകൾ നടത്തുന്നത്. ഗ്രാമപഞ്ചായത്തിൽ തൊഴിൽ സംരംഭക തല്പരരെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ പ്രാദേശിക തലത്തിൽ കൊണ്ടുവരുന്ന പ്രാദേശിക വേദികൾ ആയിട്ടാണ് തൊഴിൽ സഭയ്ക്ക് രൂപം കൊടുക്കുന്നത്.

വിദ്യാസമ്പന്നരായവരിലേക്ക് വിജ്ഞാന തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ എത്തിക്കുക, സംരംഭക തല്പരരായവരിലേക്ക് സംരംഭക സാധ്യതകളും അതിനുള്ള പിന്തുണകളും എത്തിക്കുക തൊഴിൽ കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിന് നൈപുണ്യ വികസനത്തിനുള്ള സാധ്യത ചർച്ച ചെയ്യുക എന്നീ മുഖ്യലക്ഷ്യങ്ങളാണ് തൊഴിൽ സഭകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

തീക്കോയി ഗ്രാമപഞ്ചായത്ത് 2,3,4,9,10 വാർഡുകളിലെ തൊഴിൽ സഭ എട്ടാം തീയതി 11 മണിക്ക് തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിലും വാർഡ് 1, 5,6,7,8 11, 12,13 എന്നി വാർഡുകളിലെ തൊഴിൽസഭ ഡിസംബർ 12ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും ചേരുന്നതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന തൊഴിൽ സഭകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് ഷോൺ ജോർജ്, പി ആർ അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി.എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കോച്ച്, സെക്രട്ടറി ആർ സുഭാഭായി അമ്മ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, കില റിസോഴ്സ് പേഴ്സൺ രാജേന്ദ്രപ്രസാദ്, വ്യവസായ വകുപ്പ് ഇന്റേൺ നിതിൻ വർഗീസ് തൊഴിൽ സഭയുമായി ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published.