Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീർച്ചാൽ നടത്തം സംഘടിപ്പിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനുമായി ചേർന്ന് നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീർത്തട കമ്മിറ്റി രൂപീകരണവും അതിനോടനുബന്ധിച്ചു ആനിയിളപ്പ് നീർത്തടത്തിൽ ഉൾപ്പെട്ട മ്ലാക്കുഴി തൊടിന്റെ അരികിലൂടെ നീർച്ചാൽ നടത്തവും സംഘടിപ്പിച്ചു.

മണ്ണ് – ജല സംരക്ഷണത്തിനൊപ്പം സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ ബിനോയ് ജോസഫ്, ശ്രീമതി ജയറാണി തോമസുകുട്ടി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ശ്രീമതി റോസമ്മ ഐസക്ക്, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ അപർണ്ണ എൻ നായർ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ ശരത് ചന്ദ്രൻ, സാം ബാബു, സെക്രട്ടറി ആർ സുഭായി അമ്മ, വി.ഇ.ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സുറുമി പി എച്ച്, എ ഐ ടി എ ലിസിക്കുട്ടി ഫ്രാൻസിസ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.