Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭകൾ ഡിസംബർ 18ന് ആരംഭിക്കും

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി ഗ്രാമസഭായോഗങ്ങൾ ഡിസംബർ 18ന് ആരംഭിച്ച് 31ന് അവസാനിക്കും.

പദ്ധതി രൂപീകരണത്തിന്റെ ആദ്യ നടപടിയായി ആസൂത്രണ സമിതിയുടേയും വർക്കിംഗ് ഗ്രൂപ്പുകളുടെയും സംയുക്ത യോഗം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ്, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, ദീപാ സജി, നജീമ പരിക്കൊച്ച്, സെക്രട്ടറി ആർ സുമ ഭായി അമ്മ, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, അങ്കണവാടി – ആശ വർക്കേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.