തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,57,86,123 രൂപ അടങ്കൽ തുക വരുന്ന 120 പ്രോജക്റ്റുകൾക്കാണ് അംഗീകാരം നൽകിയത്. ഉത്പാദന മേഖലക്ക് 47,33,275 രൂപയും സേവന മേഖലക്ക് 3,39,20,336 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,54,68,512 രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി 25,50,640 രൂപ വകയിരുത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ, അതിദരിദ്രർക്ക് മൈക്രോപ്ലാൻ, ആർദ്രം, ആയുർവേദം-ഹോമിയോ- പി.എച്ച്.സി മരുന്നു വാങ്ങൽ, വാതിൽപ്പടി സേവനം, Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, ബാഡ്മിന്റൺ (ഡബിൾ & സിംഗിൾ) 100 മീറ്റർ, 200 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച രണ്ടാമത്തെ അക്ഷയ സെന്റർ വെള്ളികുളം ഒറ്റയീട്ടിയിൽ മൈലാടൂർ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എല്ലാവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ സെന്ററിൽ ലഭിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അക്ഷയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളികുളം സെന്റ് ആന്റണീസ് പള്ളി വികാർ ഫാദർ മൈക്കിൾ വടക്കേക്കര, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, അക്ഷയ ജില്ലാ കോർഡിനേറ്റർ റീന ഡേരിയസ്, തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രാഗിണി Read More…