Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ആയി കഴിഞ്ഞ ആറുവർഷം സേവനമനുഷ്ഠിച്ച ഹണി ലിസ ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ആയി കഴിഞ്ഞ ആറുവർഷം സേവനമനുഷ്ഠിച്ച ഹണി ലിസ ചാക്കോയ്ക്ക് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. വണ്ടിപ്പെരിയാർ ജില്ലാ പച്ചക്കറി ഫാമിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി ഹണി ലിസ ചാക്കോയ്ക്ക് പ്രമോഷൻ ലഭിച്ചിരുന്നു.

കാർഷിക മേഖലയായ തീക്കോയിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇക്കോ ഷോപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും ഈ കാലയളവിൽ കൃഷി ഓഫീസർ എന്ന നിലയിൽ വലിയ പങ്കു വഹിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജയിംസ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, കവിതാ രാജു, രതീഷ് പി.എസ്, അമ്മിണി തോമസ്, നജീമ പരിക്കോച്ച്, സെക്രട്ടറി ആർ സുമഭായി അമ്മ, തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് എം ഐ ബേബി, ടി ഡി മോഹനൻ, പയസ് കവളംമാക്കൽ, ഇ എം വീഡൻ, ഹെഡ് ക്ലാർക്ക് പത്മകുമാർ എ, അക്കൗണ്ടന്റ് തോമസ് മാത്യു, പ്ലാൻ ക്ലർക്ക് ബിജു കുമാർ എം സി, വി ഇ ഒ സൗമ്യ,തൊഴിലുറപ്പ് ഓവർസിയർ സുറുമി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.