Teekoy

നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ

തീക്കോയി: നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ സ്കൂൾ.

1983 ൽ സ്ഥാപിതമായ സ്കൂൾ 1984ൽ തീക്കോയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. 8, 9,10 ക്ലാസു കളിലായി 145 വിദ്യാർത്ഥികളും 43
അദ്ധ്യാപക, അനദ്ധ്യാപകരുമുള്ള സ്കൂൾ നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു സ്ഥലത്തായിട്ടാണ്.

എല്ലാ പരിമിത സൗകര്യങ്ങളും മറികടന്നു കഴിഞ്ഞ 18 വർഷമായി തുടർച്ചയായി 100 % വിജയമാണ് സ്കൂൾ കൈവരിക്കുന്നത്.

2015 ൽ കേരള സർക്കാർ സ്കൂളിന് കെട്ടിടം നിർമ്മിക്കാനായി ഈരാറ്റുപേട്ട നഗരസഭയിലെ ആനിയിളപ്പിൽ 2.024 ഏക്കർ സ്ഥലം മേടിക്കുന്നത്. പിന്നിട് കഴിഞ്ഞ ഇടത് സർക്കാർ കെട്ടിടം നിർമ്മിക്കാനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 7.4 കോടി രൂപ അനുവദിക്കുകയായിരുന്നു.

പൊതു വിഷയങ്ങളോടൊപ്പം 3 പ്രത്യക സാങ്കേതിക വിഷയവും, ദേശിയ സാങ്കേതിക വകുപ്പിന്റെ 2 വിഷയത്തിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സ്മാർട്ട് ക്ലാസ്സ്‌ റൂമുകളും ആധുനിക സൗകര്യങ്ങളോട് പുതിയ കെട്ടിടം നിർമ്മിക്കുന്നത്തോടെ ഈരാറ്റുപേട്ട,പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, തിടനാട്, മേലുകാവ്, മൂന്നിലവ് ഉൾപ്പടെയുള്ള പഞ്ചായത്തിലെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാസത്തിനൊപ്പം സാങ്കേതിക വിദ്യയുടെ അറിവും ലഭിക്കും.

Leave a Reply

Your email address will not be published.