Teekoy

തീക്കോയി സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി

തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ്‌ 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ കാമ്പയിൻ ആരംഭിച്ചു. മാർച്ച്‌ 31 വരെയാണ് നിക്ഷേപ സമാഹരണം.

സ്ഥിരനിക്ഷേപങ്ങൾക്ക് 8.75% വരെ പലിശനിരക്ക് ലഭ്യമാണ്. അതോടൊപ്പം ഉയർന്ന പലിശ ലഭിക്കുന്ന റെക്കറിംഗ്, നിക്ഷേപ തുക ഇരട്ടിക്കുന്ന അതുല്യ എന്നീ നിക്ഷേപപദ്ധതികളും നിലവിലുണ്ട്.

നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി പലിശ ഇളവുകളോടെ വായ്പ, ചിട്ടി കുടിശികകൾ തീർക്കുവാനുമുള്ള അവസരം ബഹു. സഹകാരികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ്‌ ഇൻ ചാർജ് പയസ് കവളംമാക്കൽ അറിയിച്ചു.

Leave a Reply

Your email address will not be published.