Teekoy

തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണം -2023 പദ്ധതിയുടെ ഭാഗമായുള്ള വായ്പാ അദാലത്ത് മാർച്ച്‌ രണ്ട്, മൂന്ന് തീയതികളിൽ നടക്കും.

രാവിലെ 11 മുതൽ 4 പി എം വരെ ബാങ്ക് ഹെഡ് ഓഫീസിൽ നടക്കുന്ന വായ്പാ അദാലത്തിൽ പങ്കെടുത്ത് വായ്പ /ചിട്ടി കുടിശികക്കാർക്ക് അവരുടെ കുടിശികകൾ പലിശ ഇളവുകളോടെ അടച്ചു തീർക്കുവാൻ അവസരമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ്‌ ഇൻ ചാർജ് പയസ് കവളമാക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9447910926, 9656635777 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.