Pala

ടെക്നോപാർക്ക് സ്പെഷ്യൽ സർവ്വീസ് നാളെ മുതൽ

പാലാ: തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും കൊല്ലം, തിരുവല്ല ,പാലാ, തൊടുപുഴ വഴി മൂവാറ്റുപുഴയിലേക്ക് വീക്കെൻ്റ് സ്പെഷ്യൽ സർവ്വീസിന് നാളെ തുടക്കമാകും. ടെക്നോപാർക്കിലും സമീപ ഐ.ടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് എല്ലാ വെള്ളിയാഴ്ച്ചയും ഓഫീസ് സമയത്തിനു ശേഷം വൈകുന്നേരം 5 മണിക്കാണ് ഈ പ്രത്യേക സർവ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്.

പാലായിൽ നിന്നും വെളുപ്പിന് 4 മണിക്ക് കൊല്ലം ,ടെക്നോപാർക്ക് വഴി തിരുവനന്തപുരം സർവ്വീസും നിലവിലുണ്ട്. മുൻകൂറായി സീറ്റ് റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസ്.

Leave a Reply

Your email address will not be published.