ആലപ്പുഴ : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ ആലപ്പുഴ എരമല്ലൂരിൽ ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന എം ജി മ്യൂസിക് അക്കാഡമിയിലേക്ക് തൊഴിലവസരം. റിസെപ്ഷനിസ്റ്, കർണാടക സംഗീതം, കീബോർഡ്, ഹിന്ദുസ്ഥാനി വോക്കൽ എന്നീ വിഭാഗത്തിലേക്ക് അദ്ധ്യാപകരെ എന്നിവരെയാണ് ആവശ്യമുള്ളത്. പ്രവർത്തന പരിചയം ആവശ്യമില്ല. താല്പര്യമുള്ളവർ ബയോഡാറ്റ ഇമെയിലായി അയക്കുക. എം ജി മ്യൂസിക് അക്കാഡമി ഫോൺ : 9037 588860 , 9567 588860, 9746 588860. Email : mgmusicacademytvm@gmail.com.
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ‘നിയുക്തി 2022’ ഡിസംബർ 10ന് നടക്കും. പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 3000 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. 18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഐ.ടി.സി, ഡിപ്ലോമ, ബിടെക്, നഴ്സിംഗ്, ബിരുദം,ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും Read More…
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. എം ടെക് (കമ്പ്യൂട്ടർ), എം സി എ , എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26-09-2022. Email principalbvmhcc@gmail.com