General

ടാസ്ക് ഉല്ലലയ്ക്ക് ലോഗോ ഡിസൈൻ ചെയ്യു ; സമ്മാനം നേടൂ

ടാസ്ക് ഉല്ലലയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ലോഗോ ഡിസൈൻ മൽസരം നടത്തുന്നു. കലാ കായിക മേഖലയ്ക്ക്, സാംസ്‌കാരിക പരിപാടികൾക്ക്, വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ജാതി മത വർണ ഭേദമില്ലാതെ പുരോഗമന കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ടാസ്ക്. നിങ്ങൾ അയക്കുന്ന ലോഗോകൾക്ക് ഈ പറയുന്ന ആശയങ്ങളുമായി ബന്ധമുണ്ടായിരിക്കണം. ഏറ്റവും മികച്ച ലോഗോ മാർച്ച് ഒന്നാം തീയതിതന്നെ തിരഞ്ഞെടുക്കുന്നതാണ്.

മികച്ച ലോഗോയ്ക്കുള്ള സമ്മാനം 1001 രൂപ ക്യാഷ് പ്രൈസും , മൊമെന്റോയും ഏപ്രിൽ 14,15 തീയതികളിൽ ടാസ്ക്കിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽവച്ച് നൽകുന്നതാണ്.

നിബന്ധനകൾ:

ഒരാൾ ഒരു ലോഗോ മാത്രം സബ്മിറ്റ് ചെയ്യുക. കലാ കായിക സാംസ്കാരിക വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ലോഗോകൾക്കു മുൻഗണന. കൈ കൊണ്ടു വരച്ചതോ,ഡിജിറ്റൽ ആയി ക്രിയേറ്റ് ചെയ്തതോ ആയ ലോഗോകൾ വാട്സ് ആപ്പിൽ അയക്കാവുന്നതാണ്. മികച്ച ലോഗോ തിരഞ്ഞെടുക്കുന്നത് വരെ ഒറിജിനൽ ഫയൽ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ടതാണ്. 28/,02/2023 ന് 8.00 pm വരെ ഡിസൈനുകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Mob: 9639335566.

Leave a Reply

Your email address will not be published.