കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തം ക്ഷണിച്ചു വരുത്തിയ അപകടമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ വേണ്ടവിധം സ്വീകരിക്കാതെയാണ് അനുവദനീയമായതിലും അധികം ആളുകളെ കുത്തിനിറച്ച് വൈകിട്ട 5 മണിക്കു ശേഷം യാത്ര പുറപ്പെട്ടത്.
അവധി ദിനമായ ഇന്നലെ വൈകിട്ട് പതിവുപോലെ വിനോദ സഞ്ചാരികള്‍ കടപ്പുറത്ത് നിറഞ്ഞിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ് മടങ്ങിയെത്താന്‍ കഴിയാത്തതു മൂലം സാധാരണയായി വൈകിട്ട് 5 മണിക്കു ശേഷം യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല.

എന്നാല്‍ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരില്‍ അപകടത്തല്‍പ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാല്‍, കുറഞ്ഞത് 40 പേരെങ്കിലും ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
ALSO READ: താനൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു
വിനോദസഞ്ചാരത്തിനു വേണ്ട ഫിറ്റ്‌നസ് ബോട്ടിന് ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാസര്‍ ഒളിവിലാണ്.