kottayam

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ പുനഃസ്ഥാപിക്കും; തോമസ് ചാഴികാടന്‍ എംപിക്ക് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എംപിയെ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു. പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം തോമസ് ചാഴികാടന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷം അദ്ദേഹം മന്ത്രിയെ നേരില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യ സഹമന്ത്രി Read More…

General

അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രകാശപൂരിതമാകുന്നു

അയർക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽപെട്ട സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെ സമീപത്ത് ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാക്സ് ലൈറ്റ്ന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു. ഫാദർ ആന്റണി കിഴക്കേ വീട്ടിൽ, ജോസഫ് ചാമക്കാല. ഫാ. ടിബിൻ ഒറ്റാറക്കൽ. ഫാ. ബിജു തടത്തിൽ പറമ്പിൽ, ജോസ് കൊറ്റം, ബെന്നി വടക്കേടം, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കൽ, ജെയിംസ് പുതുമന, ജോർജ് ഇലഞ്ഞിക്കൽ, ശാന്തി പ്രഭാത, Read More…

moonnilavu

മൂന്നിലവിലെ ടൂറിസം വികസനത്തിന് ടൂറിസം ഫെസ്റ്റുകൾ സംഘടിപ്പിക്കും തോമസ് ചാഴികാടൻ എം. പി

കോട്ടയം ജില്ലയിലെ മൂന്നിലവ്ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ ടൂറിസം സാധ്യതകൾ പ്രമോഷൻ ചെയ്യുന്നതിനായി ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. മൂന്നിലവ് പഞ്ചായത്തിലെ മലയോര മേഖലകളായ വാളകം, പഴുക്കാക്കാനം എന്നിവിടങ്ങളിൽ എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ്കൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളകത്ത് നടന്ന ചടങ്ങിൽ വാളകം സിഎസ്ഐ ചർച്ച് വികാരി ഫാദർ ബെൻ ആൽബർട്ട് സ്വാഗതം ആശംസിച്ചു, വാർഡ് മെമ്പർ ജെയിംസ് മാമൻ അധ്യക്ഷത വഹിച്ചു.പഴുക്കക്കാനത്തു നടന്ന Read More…

General

ക്രൈസ്തവര്‍ക്കെതിരേ ആക്രമണം; ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ചാഴികാടന്‍ എംപി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എം.പി. ലോക്സഭയില്‍ റൂള്‍ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീക്ഷണി നേരിടുകയാണ്. അവരുടെ മതസ്ഥാപനങ്ങള്‍ ഇടയ്ക്കിടെ ആക്രമിക്കപ്പെടുന്നു. പള്ളികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നു. പല ഗ്രാമങ്ങളിലും സ്വയം പ്രഖ്യാപിത സംഘങ്ങള്‍ ക്രമസമാധാന നില തകര്‍ത്ത് പള്ളികള്‍ക്കെതിരേ ആക്രമണം അഴിച്ചു വിടുകയാണ്. ക്രൈസ്തവ Read More…

kottayam

സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യം : തോമസ് ചാഴികാടൻ എം പി

കോട്ടയം : സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യമാണെന്ന് തോമസ് ചാഴികാടൻ എം.പി. കേരള കോൺഗ്രസ് വനിതാ കോൺഗ്രസ് ജില്ലാ നേതൃസംഗമം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ആദ്യമായി പോരാട്ടം പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയ രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എമ്മാണ്. ഇത്തരത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ വനിതാ വിഭാഗവും ലഹരി വിരുദ്ധ പോരാട്ടത്തിൽ രംഗത്തുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും Read More…

kottayam

അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണ്ടത് നാടിന്റെ ആവശ്യം : തോമസ് ചാഴികാടൻ എം പി

കോട്ടയം: ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് നാടിൻറെ ആവശ്യമാണെന്ന് തോമസ് ചാഴികാടൻ എം പി. തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടകർ ഇവിടേക്ക് എത്തുന്നത് നാട്ടിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ്. അവരെ നിരാശരാകാതെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു. ക്ഷേത്രഉപദേശക സമിതി സെക്രട്ടറി അജയ് ടി നായർ,വൈസ് പ്രസിഡന്റ്‌ പ്രദീപ്മന്നക്കുന്നം, അംഗങ്ങളായ പ്രദീപ്‌ ഉറുമ്പിൽ, നേവൽ സോമൻ,അഞ്ജു Read More…

kottayam

എംപിയുടെ ഇടപെടൽ : മീനച്ചിലാറിന്റെ ആഴം കൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു

കോട്ടയം : മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് തടസ്സപ്പെട്ട ജോലികൾ തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെ ആവശ്യപ്രകാരം മീനച്ചിൽ ആറിന്റെ ആഴം കൂട്ടൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി. മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും നടത്തുന്ന പ്രസ്തുത ജോലികളിൽ, ചുങ്കം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണമെന്ന് എം.പി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ താഴത്തങ്ങാടി ഭാഗത്ത് ഇന്ന് പ്രവൃത്തികൾ Read More…

accident

വാഹനങ്ങളുടെ അമിത വേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കണം : തോമസ് ചാഴികാടൻ എം പി

വടക്കാഞ്ചേരി ബസ് അപകടം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും, അമിത വേഗതയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി എംപി അറിയിച്ചു. ഭാവിയിൽ ഇപ്രകാരമുള്ള അപകടങ്ങൾ ഒഴിവാക്കുവാൻ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മരണമടഞ്ഞ കുട്ടികളുടെയും അധ്യാപകന്റെയും ഭവനങ്ങൾ എം.പി സന്ദർശിക്കുകയും, ദുഖിതരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. വിശദമായ അന്വേഷണം നടത്തി ഈ അപകടത്തിന് കാരണക്കാര് ആയവർക്കെതിരെ ഉടനാടി കർശന നടപടി സ്വീകരിക്കണമെന്നും നമ്മുടെ നാട്ടിൽ ഇനി ഇത്തരത്തിലുള്ള ഒരു Read More…