top news

താനൂര്‍ ബോട്ടപകടം; ബോട്ടുടമ അറസ്റ്റില്‍, സഹോദരന്റെ കൈയ്യില്‍ മൊബൈല്‍ നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമം ഫലവത്തായില്ല, പിടിയിലായത് കോഴിക്കോട് നിന്ന്

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറെ പോലീസ് പിടികൂടി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും Read More…

top news

താനൂരിലേത് ക്ഷണിച്ചുവരുത്തിയ ദുരന്തം; യാത്ര പുറപ്പെട്ടത് 5 മണിക്കു ശേഷം, യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര നടത്തിയത് സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ; ബോട്ട് രൂപമാറ്റം വരുത്തിയത്, പണക്കൊതിയില്‍ പൊലിഞ്ഞത് 22 ജീവനുകള്‍

കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തം ക്ഷണിച്ചു വരുത്തിയ അപകടമാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ വേണ്ടവിധം സ്വീകരിക്കാതെയാണ് അനുവദനീയമായതിലും അധികം ആളുകളെ കുത്തിനിറച്ച് വൈകിട്ട 5 മണിക്കു ശേഷം യാത്ര പുറപ്പെട്ടത്. ALSO READ: കണ്ണീര്‍ക്കടലായി താനൂര്‍; ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി, രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയും അവധി ദിനമായ ഇന്നലെ വൈകിട്ട് പതിവുപോലെ വിനോദ സഞ്ചാരികള്‍ കടപ്പുറത്ത് നിറഞ്ഞിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ് മടങ്ങിയെത്താന്‍ കഴിയാത്തതു മൂലം സാധാരണയായി വൈകിട്ട് 5 Read More…

top news

താനൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി. പത്ത് മണിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫ്‌ലഹ് ( 7), അന്‍ഷിദ് (10) പോസ്റ്റ് മോര്‍ട്ടം Read More…

top news

കണ്ണീര്‍ക്കടലായി താനൂര്‍; ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി, രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയും

കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ പാല്‍ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ച് അനൗദ്യോഗിക തെരച്ചില്‍ തുടരുകയായിരുന്നു. അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി. ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്‌ന (18), സഫ്‌ന (7), ഫാത്തിമ മിന്‍ഹ(12), Read More…