എക്സൈസ് വകുപ്പും കോട്ടയം വിമുക്തി മിഷനും സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലഹരിക്കെതിരേ ജില്ലാതല സംവാദമത്സരത്തിൽ പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. ലഹരി വിമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലാതല മത്സരത്തിൽ ഏഴു ടീമുകൾ പങ്കെടുത്തു. എക്സൈസ് വകുപ്പ് റേഞ്ച് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സംവാദ മത്സരങ്ങളിലെ വിജയികളായ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. നെടുംകുന്നും സെന്റ് തെരേസാസ് എച്ച്.എസ്.എസ്., മലകുന്നം ഇത്തിത്താനം എച്ച്.എസ്.എസ് Read More…