Erattupetta

വല്യച്ചൻമലയിലെ നോമ്പുകാല ധ്യാനം വൻ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻ മലയിലെ നോമ്പുകാല ധ്യാനം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. റവ. ഫാ. സാബി കൊച്ചിക്കുന്നേൽ സിഎംഎഫ് ആണ് ധ്യാനം നയിക്കുന്നത്. ആദ്യമായിട്ടാണ് അരുവിത്തുറ പള്ളിയുടെ നോമ്പുകാല ധ്യാനം വല്യച്ചൻ മലയിൽ സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക തീർത്ഥാടന കേന്ദ്രമായ വല്യച്ചൻമലയിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും (11.03) നാളെയും (12.03) കൂടി ധ്യാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ധ്യാനത്തിനു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും അത്താഴവും Read More…

Erattupetta

പാലയ്ക്കപ്പറമ്പിലച്ചൻ : ഭവനരഹിതരുടെ തോഴൻ

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടും ഭാരത ദർശനമായ വസുദൈവകുടുംബവും ഒന്നിച്ചു ചേർത്തുകൊണ്ട് ഭവനരഹിതരുടെ തോഴനായി മാറുകയാണ് അരുവിത്തുറ പള്ളി വികാരി ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലച്ചൻ. നിർധനരായ പാർപ്പിടമില്ലാത്ത 22 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുവാനുള്ള തയ്യാറെടുപ്പിലാണ് അരുവിത്തുറ പള്ളി. അതിനു മുൻപുതന്നെ 10 ഭവനങ്ങൾ പണിത് താക്കോൽ കൈമാറിക്കഴിഞ്ഞു . നാല്പതോളം ഭവനങ്ങളുടെ കേടുപാടുകൾ തീർത്ത് വാസയോഗ്യമാക്കിക്കഴിഞ്ഞു. പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്റ്റ് പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലം ചെയ്തത്. മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകളില്ലാതെ തന്റെ മുൻപിൽ Read More…

Erattupetta

അരുവിത്തുറ വല്യച്ഛൻമലയിൽ ആദ്യവെള്ളിയാഴ്‌ച കുരിശിന്റെ വഴിക്ക് നേതൃത്വം വഹിച്ച് SMYM അരുവിത്തുറ ഫോറോന

അരുവിത്തുറ: വലിയ നോയമ്പിലെ ആദ്യവെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം വഹിച്ച് SMYM അരുവിത്തുറ ഫോറോനാ, വാരിയനിക്കാട് ഇടവക, സഹദാ കൊടിനെറ്റേഴ്സ് എന്നിവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി. വൈകിട്ട് 4 മണിക്ക് കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണമായി ആരംഭിച്ച് മലയടിവാരത്ത് കുരിശിന്റെ വഴിക്ക് സന്ദേശം നൽകി SMYM അരുവിത്തുറ ഫോറോനാ ഡയറക്ടർ ഫാ. ആന്റണി തോണക്കര. സന്ദേശത്തിനു ശേഷം കുരിശിന്റെ വഴിക്ക് അരുവിത്തുറ ഫോറോനാ വികാരി റവ. ഫാ. ആഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ,വാരിയാനിക്കാട് പള്ളി വികാരിയായ Read More…

Erattupetta

അരുവിത്തുറ വല്യച്ചൻ മലയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും ആരംഭിച്ചു

അരുവിത്തുറ: ഫെബ്രുവരി 20 മുതൽ ഏപ്രിൽ ഒൻപതിന് അവസാനിക്കുന്ന 50 ദിവസത്തെ നോമ്പാചരണത്തിലേക്ക് ക്രൈസ്തവർ പ്രവേശിച്ചു. ഈ 50 ദിനങ്ങൾ വിശ്വാസികൾക്ക് സഹനത്തിൻ്റെയും പ്രാർത്ഥനകളുടെയും പശ്ചാത്താപത്തിൻ്റെയും നാളുകളാണ്. 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. കുരിശിൻ്റെ വഴിയിൽ അരുവിത്തുറ ഇടവക സമൂഹം, സഹദാ ഗ്രൂപ്പ് അംഗങ്ങൾ, തിടനാട് സെൻ്റ് ജോസഫ് ഇടവക സമൂഹം തുടങ്ങിയവർ പങ്കുചേർന്നു. ചിക്കാഗോ രൂപത ബിഷപ്പ് എമിരറ്റസ് Read More…

Erattupetta

ചരിത്രപ്രസിദ്ധമായ അരുവിത്തുറ പള്ളിയുടെ വല്ല്യച്ചൻ മലയിലേക്ക് നോമ്പുകാല സ്ലീവാപാത ആരംഭിക്കുന്നു

അരുവിത്തുറ: അരുവിത്തുറ പള്ളിയുടെ വല്ല്യച്ചൻ മലയിലേക്ക് ഇന്ന് മുതൽ നോമ്പുകാല സ്ലീവാപാത ആരംഭിക്കുന്നു. എല്ലാ ദിവസവും നാലു മണിയ്ക്കുള്ള വി.കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, കുരിശിൻ്റെ സന്ദേശം, മലയിലേക്ക് കുരിശിൻ്റെ വഴി. തുടർന്ന് മലയിലെ പള്ളിയിൽ വി.കുർബാന. നാൽപ്പതാം വെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ച്ചയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. അരുവിത്തുറ വല്യച്ചൻമല അറിയപ്പെടുന്നത് ഒരു അത്ഭുത മലയായിട്ടാണ്. നോമ്പുകാല അനുഷ്ഠാനങ്ങൾക്കു വേണ്ടി പ്രദേശത്തെ കത്തോലിക്ക വിശ്വാസികൾ മലയിൽ എത്തുന്നു. അതുപോലെ പ്രകൃതി രമണീയമായ ഈ പ്രദേശം Read More…

Erattupetta

അരുവിത്തുറയിൽ ഹൃദയത്തിന്റെ നന്മയുടെ മുത്തുകൾ ഒഴുകുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

അരുവിത്തുറ: അരുവിത്തുറയുടെ സാമൂഹിക സാംസ്കാരിക ആദ്ധ്യാത്മീക നവോഥന മുന്നേറ്റമായ സഹദായുടെയും പാലാ രൂപതയുടെ ഹോം പ്രോജക്ടിന്റെയും ഭാഗമായി പാർപ്പിടമില്ലാത്ത 22 നിർധനർക്ക് വീട് വച്ചു നൽകുകയാണ് അരുവിത്തുറ പള്ളി. ഈ വീടുകളുടെ ശിലാഫലകങ്ങളുടെ വെഞ്ചരിപ്പ്കർമ്മം പാലാ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അരുവിത്തുറയുടെ ഹൃദയത്തിന്റെ നന്മയുടെ മുത്തുകൾ പുറത്തേയ്ക്കു ഒഴുകുന്നത് ഇത്തരം സേവനത്തിലൂടെയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പെരുന്നിലം ഭാഗത്ത് രണ്ടര ഏക്കർ സ്ഥലം പള്ളി വാങ്ങിക്കുകയും അതിൽ 22 വീടുകൾ Read More…

Erattupetta

മനു ജെ വെട്ടിക്കൻ ഐ ഇ എസി നെ അരുവിത്തുറ പള്ളി ആദരിച്ചു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് പള്ളിയുടെ നവീകരണ പദ്ധതിയായ സഹദായുടെ ആഭിമുഖ്യത്തിൽ ജോർദാനിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയായ മനു ജെ. വെട്ടിക്കൻ ഐഇഎസിനെ ആദരിച്ചു. ഈ പ്രദേശത്തു നിന്ന് കഠിനമായ അദ്ധ്വാനം കൊണ്ട് ഉന്നത സ്ഥാനങ്ങളിലെത്തിയ മനു എപ്പോഴും യുവാക്കൾക്ക് പ്രചോദനം പകരുന്ന വ്യക്തിയാണെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് പറഞ്ഞു. അരുവിത്തുറയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യൻ ഇക്കോണമിക്സ് സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മനു, Read More…

Erattupetta

സഹദ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതുവത്സരദിനത്തിൽ

അരുവിത്തുറ : അരുവിത്തുറ ദേശത്തിൻ്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച് കൊണ്ട് മറ്റ് പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമുഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ സഹദായുടെ .രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2023 ജനുവരി ഒന്ന് പുതുവത്സരദിനത്തിൽ രാവിലെ 8.30 ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നിർവഹിക്കും. പാലാ രൂപത അഭിവന്ദ്യ പിതാവ് ഉദ്ഘാടനം നിർവഹിച്ച  സഹദ നവോഥന പദ്ധതി ഈ പ്രദേശത്തെ ഇളക്കി മറിച്ച കർമ്മ പദ്ധതിയാണ്. കോവിഡാനന്തര ലോകത്തിൻ്റെ പ്രശ്നനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ട് ആണ് Read More…

Erattupetta

ലോക ചാംമ്പ്യൻ ജോബി മാത്യുവിനെ അരുവിത്തുറ പളളി ആദരിച്ചു

അരുവിത്തുറ: ഇരുപത്തിയെട്ട് ലോക മെഡലുകൾ ഇന്ത്യയ്ക്കു വേണ്ടി നേടിയെടുത്ത അടുക്കം സ്വദേശി നെല്ലുവേലിൽ ജോബി മാത്യൂവിനെ അരുവിത്തുറ പള്ളി ആദരിച്ചു. സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പൊന്നാടയണിയിച്ചു. നൂറ്റിപ്പത്ത് സെന്റീമീറ്റർ മാത്രം ഉയരമുള്ള ജോബി പഞ്ചഗുസ്തി, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ബാന്റ്മിന്റൻ, നീന്തൽ, പവർലിഫ്റ്റിങ് തുടങ്ങിയ മത്സരയിനങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതിൽ തന്നെ പഞ്ചഗുസ്തിയിൽ ജനറൽ വിഭാഗത്തിലാണ് Read More…

Erattupetta

നസ്രാണി പൈതൃക സ്മരണകൾ ഉണർത്തി അരുവിത്തുറയിൽ ചരിത്ര സെമിനാർ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. അരുവിത്തുറയുടെ പൈതൃകവും ചരിത്രവും തിരിച്ചറിയാൻ നാം ഓരോത്തരും ശ്രമിക്കണം. ആ ചരിത്ര അവബോധം ഇന്നിൻ്റെ ആവശ്യമാണ്. സഭയുമായി ചേർന്ന് നിന്നു കൊണ്ട് കുടുംബം എങ്ങനെ ജീവിക്കണമെന്ന് സഭ  നമ്മേ പഠിപ്പിക്കുന്നു. നമ്മുടെ ആരാധന പാരമ്പര്യം തോമാശ്ലീഹായിൽ നിന്നും കിട്ടിയതാണെന്നും മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. Read More…