General

അധ്വാന വര്‍ഗ്ഗ സിദ്ധാന്തം; മാര്‍ക്സിന് മാണി നല്‍കിയ തിരുത്തല്‍

അധ്വാന വര്‍ഗ്ഗ സിദ്ധാന്തം മാര്‍ക്സിന് മാണി നല്‍കിയ തിരുത്തല്‍ ആണെന്ന് അഡ്വ. ഷോൺ ജോർജ് പറഞ്ഞു. പിവി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് അധ്വാന വര്‍ഗ്ഗസിദ്ധാന്തം എന്ന പുസ്തകം പ്രകാശനം ചെയ്തത്. അന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ച മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ താന്‍ വായിച്ച ഏറ്റവും മനോഹരമായ സിദ്ധാന്തമാണ് അധ്വാനവര്‍ഗ്ഗസിദ്ധാന്തം എന്ന് പ്രശംസിച്ചത് പിന്നീട് പലവേദികളിലും മാണി അഭിമാനത്തോടെ എടുത്തു പറയാറുണ്ടായിരുന്നു. ഇടതുപക്ഷം ഉയര്‍ത്തി പിടിക്കുന്ന തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തത്തിന് ബന്ദലായാണ് Read More…

General

യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോൺ ജോർജ്

അധ്വാന വർഗ്ഗ യുവസദസ്സ് എന്ന പേരിൽ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മുൻ പാർട്ടി ചെയർമാനുമായിരുന്ന കെ.എം. മാണിയോട് മാപ്പുപറയണമെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാർക്സിയൻ സിദ്ധാന്തത്തെ വിമർശിച്ചും കമ്മ്യൂണിസത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടും ഈ സിദ്ധാന്തങ്ങൾ മാനവരാശിക്ക് അപകടമാണെന്നുമാണ് കെ.എം. മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ ഉള്ളടക്കം തന്നെ. അങ്ങനെ പറഞ്ഞ് സിദ്ധാന്തം Read More…

Erattupetta

ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ഓരോ മലയാളിയുടെയും പ്രതീകമാണ് ; അഡ്വ. ഷോൺ ജോർജ്

ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ഓരോ മലയാളിയുടെയും പ്രതീകമാണ്. ഒരു അവസരം കിട്ടിയാൽ കേരളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ നിൽക്കുന്ന ഓരോ മലയാളിയുടെയും, കർഷകന്റെയും പ്രതീകമാണെന്ന് അഡ്വ. ഷോൺ ജോർജ് ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചു. ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ (48) എന്ന കര്‍ഷകൻ Read More…

moonnilavu

കടപുഴ പാലം ; അടിയന്തര നടപടി ഇല്ലെങ്കിൽ പ്രത്യക്ഷ സമരം : അഡ്വ. ഷോൺ ജോർജ്

മൂന്നിലവ്: 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ തകർന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കടപുഴ പാലവും,മൂന്നിലവ് -കടപുഴ- മേച്ചാൽ റോഡും പുനർനിർമ്മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി നിർമാണം ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. പ്രളയത്തിനുശേഷം ജില്ലയുടെ ചുമതലയുള്ള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് ഉടൻ പാലം നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് ആറുമാസം പിന്നിട്ടു. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ല Read More…

Poonjar

കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലിനോടുള്ള അഡ്വ. ഷോൺ ജോർജിന്റെ അഭ്യർത്ഥന

2021 ഒക്ടോബറിലുണ്ടായ പ്രളയം ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കൂട്ടിക്കൽ, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളെയാണ്. റോഡുകളും പാലങ്ങളും ഉൾപ്പെടെ തകർന്ന് കോടാനുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൂട്ടിക്കൽ, മൂന്നിലവ് പഞ്ചായത്തുകൾക്കായി പ്രത്യേക പാക്കേജ് അനുവദിയ്ക്കണമെന്ന് അഭ്യർത്ഥി ക്കുന്നു. അതോടൊപ്പം തന്നെ മീനച്ചിലാർ, പുല്ലകയാർ, മണിമലയാർ എന്നീ നദികളിൽ പ്രളയത്തെ തുടർന്ന് കല്ലും മണലും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ഇത് തുടർ പ്രളയ ങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത നദികളിലെ Read More…

Erattupetta

വീതം വെയ്പ്പ് രാഷ്ട്രീയം ഭരണ പ്രതിസന്ധി സൃഷ്ടിക്കും : അഡ്വ. ഷോണ്‍ ജോര്‍ജ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ടേം അടിസ്ഥാനത്തില്‍ വര്‍ഷംതോറും വീതം വയ്ക്കുന്ന സ്ഥിതി ഭരണ സുസ്ഥിരതയ്ക്ക് ഗുണകരമല്ല. പദ്ധതി രൂപീകരണ സമയത്തും പദ്ധതി നിര്‍വഹണ സമയത്തും ഉണ്ടാകുന്ന ഭരണ മാറ്റങ്ങള്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്നത്. മുന്നിക്കുള്ളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സംസ്ഥാന തലത്തില്‍ തീരുമാനമുണ്ടാക്കി ഭരണസമിതിയുടെ Read More…

Erattupetta

പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും വിജയം : അഡ്വ. ഷോൺ ജോർജ്

ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ റീ-ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് പറഞ്ഞു. 2022 ഓഗസ്റ്റ് 24ന് നിർമ്മാണ കാലാവധി പൂർത്തിയായിട്ടും മുൻ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുവാനോ റീ-ടെണ്ടർ നടപടികൾ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന സർക്കാർ ബഹുമാനപ്പെട്ട ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായത്. ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് അടിയന്തര നടപടികൾക്ക് കാരണമായത്. തുടർന്ന് ഒരാഴ്ചക്കുള്ളിൽ കരാറുകാരനെ Read More…

Erattupetta

സി പി ഐ എം പ്രസ്താവന ജാള്യത മറയ്ക്കാൻ : അഡ്വ ഷോൺ ജോർജ്

എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും കഴിവുകേട് മൂലം ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം വൈകുന്നതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് മുൻ എം.എൽ.എ. പിസി ജോർജിനും തനിക്കുമെതിരെ സി.പി.ഐ.എം. പ്രസ്താവനകളുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. റോഡിനെ സംബന്ധിച്ച കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രം പറയുന്ന സി.പി.ഐ.എം. ഈ കഴിഞ്ഞ രണ്ടു വർഷക്കാലമാണ് റോഡ് ഇത്രയും ശോചനീയമായതെന്ന എന്ന കാര്യം വിസ്മരിക്കരുത്. അതിനുമുമ്പ് എല്ലാ കാലത്തും റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ പിസി ജോർജ് പ്രത്യേകം Read More…

Erattupetta

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരനെ സംരക്ഷിക്കാൻ ഗൂഢാലോചന : അഡ്വ ഷോൺ ജോർജ്

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയകരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചത്. കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ Read More…

Erattupetta

ഈരാറ്റുപേട്ട-വാഗമൺ റോഡ് : നടപടി സ്വാഗതാർഹം : ഷോൺ ജോർജ്

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണത്തിൽ വീഴ്ചവരുത്തിയ നിലവിലെ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പ്രവർത്തി റീ-ടെൻഡർ ചെയ്ത നടപടി സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഷോൺ ജോർജ് നൽകിയ ഹർജിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഈ മാസം പത്തിന് കോടതി പരിഗണിക്കും. നിലവിൽ 2021-ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ Read More…