News

വ്യക്തിഹത്യയ്ക്കും അപവാദ പ്രചരണങ്ങൾക്കും എതിരെയുള്ള വിജയം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഉമ്മൻചാണ്ടിസാർ കേരളത്തിൽ നടപ്പാക്കിയ കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ മുഖ്യ ഘടകമായതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി കൂടിയാണ് പുതുപ്പള്ളിയിൽ ഉണ്ടായിരിക്കുന്നതെന്നും, ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ സ്ത്രീ വിഷയത്തിൽ വേട്ടയാടുകയും, അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തശേഷം അദ്ദേഹത്തിന്റെ മക്കളെയും അപമാനിച്ചതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികളുടെ താക്കീതാണ് തിരഞ്ഞെടുപ്പ് ഭലം എന്നും , 53 വർഷം പുതുപ്പള്ളിയെ നെഞ്ചോട് ചേർത്ത് Read More…

kottayam

പുതുപ്പള്ളിയിൽ പരാജയം ഉറപ്പാക്കിയ എൽഡിഎഫ് മുൻകൂർ എടുക്കാൻ എടുക്കൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കൾ അടിസ്ഥാനരഹിതമായ യുഡിഎഫ്, ബിജെപി ബന്ധം ആരോപിച്ച് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ,യുഡിഎഫിന് ക്ഷീണം വന്നത് ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയത് മൂലമാണ് എന്ന് പ്രചരിപ്പിക്കുന്ന കേരളാ കോൺഗ്രസ് (എം) നേതാക്കളുടെ വീമ്പ് പറച്ചിൽ എട്ടാം തീയതി വോട്ടെണ്ണുമ്പോൾ അവസാനിക്കുമെന്നും സജി പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ വേട്ടയടിയവർ മരണശേഷവും Read More…

ramapuram

രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ എൽഡിഎഫ് വ്യാപക ക്രമക്കേടും അക്രമവും നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ

രാമപുരം: രാമപുരം സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ മുതൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ കള്ള വോട്ട് രേഖപ്പെടുത്തുകയും യുഡിഎഫ് പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം സൃഷ്ടിച്ചിരിക്കുകയാണന്നു യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബാങ്ക് ഐഡൻറി കാർഡിനൊപ്പം വോട്ട് രേഖപ്പെടുത്താൻ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി വേണം എന്ന് രേഖാമൂലം ഉള്ള ഉത്തരവ് ഇറക്കിയിട്ടും മതിയായ പരിശോധന നടത്താൻ റിട്ടേണിങ്ങ് ഓഫീസർ Read More…

kottayam

ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ മരണശേഷവും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവസാനിപ്പിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് അനാവശ്യ ആരോപണങ്ങൾ ചാർത്തി വേട്ടയാടിയവർ വീണ്ടും ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വന്ദ്യ വയോധികനായിരുന്നു ഉമ്മൻചാണ്ടിയെ സ്ത്രീ പീഡന കേസിൽ പോലും അദ്ദേഹത്തിന്റെ പേര് ചാർത്തി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുവെന്നും, മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സിപിഎമ്മും, ഉമ്മൻ ചാണ്ടി ചെയ്തതിനെക്കാൾ മഹത്തരമായ കാര്യങ്ങൾ ചെയ്തുവെന്ന് പറയുന്ന സി പി എം നേതാവ് അനിൽകുമാറും വിവര Read More…

kottayam

വാഴ വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വെട്ടി നശിപ്പിച്ച കൃഷിയുടെ നഷ്ടം പൂർണമായും സർക്കാർ കർഷകന് നൽകണമെന്നും സജി ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വില തകർച്ച മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകനെ രക്ഷിക്കുവാൻ സംസ്ഥാന ഗവൺമെൻറ് ചെറുവിരൽ പോലും അനക്കുന്നില്ല എന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുന്ന Read More…

kottayam

മയക്കുമരുന്ന് വ്യാപനം തടയാൻ സാധിക്കാത്ത സർക്കാരാണ് ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലയ്ക്ക് ഉത്തരവാദി : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മയക്കുമരുന്ന് ഉൾപ്പടെ ലഹരി ഉൽപന്നങ്ങൾ യഥേഷ്ടം ഉപയോഗിക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും കേരളത്തിൽ സാഹചര്യം ഒരുക്കി കൊടുക്കുന്ന സംസ്ഥാന സർക്കാരാണ് ആലുവയിലെ അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ടതിന് കാരണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ യാതൊരു രേഖകളും ഇല്ലാതെ കേരളത്തിൽ തമ്പടിച്ചിരിക്കുന്നതും, ലഹരിക്ക് അടിമയായിരിക്കുന്ന ഇത്തരം ആളുകൾ യഥേഷ്ടം വിഹരിക്കുന്നതും ഒഴിവാക്കുവാൻ സംസ്ഥാന ഗവൺമെൻറ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

kottayam

സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുനരാരംഭിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സപ്ലൈകോയിൽ പാവപ്പെട്ട ആളുകൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കേണ്ട പരിപ്പ്, പയറ്, കടല, വറ്റൽ മുളക്, വിവിധ ഇനം അരികൾ ഉൾപ്പടെ ഉള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. സപ്ലൈക്കോയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പണം നൽകാത്തത് കൊണ്ടാണ് സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകത്തത് എന്നും , ഈ സാഹചര്യം മൂലം സപ്ലൈകോയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾ വലിയ വില നൽകി പുറത്തുനിന്നും Read More…

kottayam

ഈരാറ്റുപേട്ട – വാഗമൺ റോഡിലെ നിർമ്മാണത്തിൽ ഉണ്ടായ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ആഴ്ചകൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട-വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഈ റോഡ് നിർമ്മാണത്തിൽ നടന്നിരിക്കുന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, തകർന്ന റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Obituary

എറണാകുളം ഇടപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പാലാ സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം ഇടപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പാലാ സ്വദേശിയായ യുവാവ് മരിച്ചു. പാലാ ചിറ്റേട്ട് ബെനി ഫ്രാൻസിസിന്റെ മകൻ ചെറിയാച്ചൻ ഫ്രാൻസിസ് ( ചെറിയാൻ – 30 ) ആണ് മരിച്ചത്. ജൂലൈ അഞ്ചിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു. സംസ്ക്കാരം നാളെ വൈകിട്ട് 4 – ന് ളാലം പുത്തൻ പള്ളിയിൽ. മാതാവ് : ജാൻസി ബെന്നി. ഭാര്യ: ആര്യാ കുര്യൻ, ഇടുക്കി ഇരട്ടയാർ പകലോമറ്റം കുടുംബാംഗം.മകൾ: നോഹാ ചെറിയാൻ. സഹോദരങ്ങൾ: Read More…

kottayam

ഷാജൻ സ്കറിയയ്‌ക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരത : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : എൽഡിഎഫ് സർക്കാരിനെയോ, സിപിഎം നേതാക്കളെയോ വിമർശിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ള കേസുകൾ എടുത്ത് വേട്ടയാടുന്നത് സർക്കാരിൻറെ ഭയം മൂലമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു. ഷാജൻ സ്കറിയ എന്ന മറുനാടൻ മലയാളി പത്രാധിപരെ തീവ്രവാദിയെയും ,കൊടും ക്രിമിനലിനെയും പോലെയും ഓടിച്ചിട്ട് പിടിക്കാൻ കേരള പോലീസ് സേന ഒന്നടക്കം ഇറങ്ങിപുറപ്പെട്ടിരിക്കുന്നതുപോലെ സ്വപ്ന സുരേഷ് കൊടുത്ത പരാതിയെക്കുറിച്ചും , വെളിപ്പെടുത്തിയ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ കേരള പോലിസ് ആർജവം കാട്ടണമെന്ന് സജി ആവശ്യപ്പെട്ടു. Read More…