കാഞ്ഞിരപ്പള്ളി: ജലലഭ്യത അനുസരിച്ച് അത് വിനിയോഗിക്കാൻ തയ്യാറായാൽ മാത്രമെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാകൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലത്തെക്കുറിച്ച് പുതിയ തലമുറകൾക്ക് അറിവുകൾ പകർന്നു നൽകാനാകണം എന്നും, കരുതലോട് കൂടി മുൻപോട്ട് പോകണമെന്നും മന്ത്രി കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. അഞ്ചലിപ്പയിലെ സാംസ്കാരികനിലയം നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. 35,45 വർഷങ്ങൾക്ക് മുൻപ് അരുവികളിൽ നിന്ന് വരുന്ന വെള്ളം നേരിട്ട് കൈകുമ്പിളിൽ കോരിക്കുടിക്കാവുന്ന സ്ഥിതി ഉണ്ടായിരുന്നു. അത്ര ശുദ്ധമായിരുന്നു ആ ജലം..ഇന്ന് അത് മാറി, Read More…
Tag: roshi augustine
കരൂർ പഞ്ചായത്തിനെ ജല സ്വാശ്രയമാക്കുവാൻ 56 കോടിയുടെ ജൽജീവൻ പദ്ധതി : മന്ത്രി റോഷി അഗസ്റ്റ്യൻ
പാലാ: കരൂർ പഞ്ചായത്തിനെ ജല സ്വാശ്രയ മാക്കുന്നതിനായി വൻകിട കുടിവെള്ള വിതരണ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബ്രഹത് പദ്ധതി നടപ്പാക്കുക. ഇതിനായി 56 കോടിയുടെ അടങ്കലിനാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ അറിയിച്ചു. കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ഉറപ്പു വരുത്താൻ കഴിയുംവിധമാണ് സമഗ്രമായ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. മീനച്ചിലാറ്റിൽ പാലാ Read More…
കേരളത്തിലെ എല്ലാ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കും:
മന്ത്രി റോഷി അഗസ്റ്റിൻ
പാലാ : കേരളത്തിലെ എല്ലാ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലും ജല ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുവാൻ ഗവൺമെന്റ് നടപടി സ്വീകരിച്ചു വരുകയാണെന്നും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും തടസ്സം കൂടാതെ ലഭിക്കുന്നതിനു വേണ്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള ദളിത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ നേതൃയോഗം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മന്ത്രി. ദളിത് ഫ്രണ്ട് ജില്ലാപ്രസിഡണ്ട് രാമചന്ദ്രൻ അള്ളുംപുറത്ത് അധ്യക്ഷത വഹിച്ചു. Read More…