ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 8 പി ജി റാങ്കുകൾ

രാമപുരം: 2023 എം ജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ 8 റാങ്കുകൾ കരസ്ഥമാക്കി. സാന്ദ്ര സണ്ണി എം.എ.എച്ച്. ആർ. എം. ഒന്നാം റാങ്ക്, മരിയ സിബി എം. എ. എച്ച്. ആർ. എം. നാലാം റാങ്ക്, ജോർജ് എം. എസ്. സി കംപ്യൂട്ടർ സയൻസ് നാലാം റാങ്ക് , ദേവീകൃഷ്ണ പി. എം. എ. എച്ച്. ആർ. എം. ഏഴാം റാങ്ക്, ജോസഫ് റോജി ജോസഫ് എം.എസ്.സി കംപ്യൂട്ടർ Read More…

ramapuram

ക്വിസ് മത്സരം നടത്തി

രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതിനെട്ടാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് ജൂണിയർ മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു (സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം) ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും, അലൻ ജോജോ, ഫ്രാൻസിസ് ജോസഫ് (സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം) , അഭിരാമി സന്തോഷ്, നിയ കാതറിൻ ജോബി (സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല) എന്നിവർ രണ്ടാം സമ്മാനമായ Read More…

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ കോൺഫ്ളുവൻഷ്യമേറ്റസ് – മദേഴ്സ് മീറ്റ് നടത്തി

രാമപുരം : പുതു തലമുറയുടെ രൂപീകരണത്തിൽ കുടുംബത്തിനും വിശിഷ്യാ മാതാക്കൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് മാർ ആഗസ്തിനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ മാതാക്കളുടെ സംഗമം നടത്തി. കോളേജ് മാനേജർ റവ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, കൗൺസിലർ മേരിക്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ഡോ. ആൻസി ജോസഫ് മാതാക്കൾക്കുള്ള ക്ലാസ്സിന് നേതൃത്വം നൽകി.

ramapuram

മാർ അഗസ്തീനോസ് കോളേജിൽ ഫുട്‍ബോൾ ടൂർണമെന്റ്

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഒക്ടോബർ 10 മുതൽ 13 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ടൂർണ്ണമെന്റിൽ സെൻറ്. ജോർജ് കോളേജ് അരുവിത്തുറ ബി വി എം ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ, ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ്.ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, മാർ ആഗസ്തീനോസ് Read More…

ramapuram

മാർ ആഗസ്തിനോസ് കോളേജ് പി.ജി സ്റ്റുഡൻസ് അസോസിയേഷൻ ഉദ്‌ഘാടനം ചയ്തു

രാമപുരം : മാർ ആഗസ്തിനാസ് കോളജ് പി.ജി. സ്റ്റുഡൻസ് അസോസിയഷന്റെ 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പാൽ ഡോ. ബേബി തോമസ് നിർവ്വഹിച്ചു. മാനജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നൽ അധ്യക്ഷക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് അസോസിയഷൻ ഭാരവാഹികളായ ജെറിൻ പി ഡേവിഡ്, അബിനാഥ്‌ ജോജൻ എന്നിവർ പ്രസംഗിച്ചു.

ramapuram

ആഡോൺ കോഴ്സ് ആരംഭിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളജിൽ ആരംഭിക്കുന്ന ആഡോൺ കോഴ്സിന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമറിൻഫോക്സ് കമ്പനിയുമായി ധാരണ പത്രം ഒപ്പ് വച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രകാശ് ജോസഫ്, കാമറിൻഫോക്സ് ഡയറക്ടർ മുഹമ്മദ് അൻസീൻ, സാജു ജോസഫ്, സമീർ ( ബി. ഡി. ഒ.) ലിജിൻ ജോയി എന്നിവർ പങ്കെടുത്തു.

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നീയോഇറ്റൊ ടെക്നോളജീസ് സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അരുൺ അനിൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ് ജെസ്‌വിൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു.

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. ആൺകുട്ടികളും പെൺകുട്ടികളും അവതരിപ്പിച്ച തിരുവാതിരകൾ ശ്രദ്ധേയമായി. ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മാരൻ മത്സരത്തിൽ മലയാളി മാരനായി അലൻ തോമസ് (എം. എ. എച്ച്.ആർ. എം), ശ്രാവൺചന്ദ്രൻ റ്റി. ജെ. (ബി കോം) രണ്ടാം സ്ഥാനവും, സെബിൻ സണ്ണി (എം. എ. എച്ച്.ആർ. എം) മൂന്നാം സ്ഥാനവും Read More…

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. തക്കാളി, വെണ്ട, പച്ചമുളക് , വഴുതന, കാബേജ്, പയർ, പാവൽ, ചീര തുടങ്ങിയവ മുന്നോറോളം ഗ്രോബാഗുകളിലായി കൃഷി ചെയ്തു വരുന്നു. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് വിദ്യാർത്ഥികളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയിൽ വളരെ ഉത്സാഹത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ബയോടെക്നോളജി ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ് കുമാർ എൻ. കെ., കോർഡിനേറ്റർ Read More…

ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻെറയും, ഓണ്ടർപ്രണർഷിപ് ക്ലബ്ബിൻെറയും 2023 -24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലിബർട്ടി മെഡ് സപ്പ്ളൈസ് മാനേജിങ് ഡയറക്ടർ ശ്രീ. ബെനഡിക്ട് ബോബി നിർവ്വഹിച്ചു. കോളേജ് മാനേജർ റെവ . ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, സ്റ്റാഫ് കോ ഓർഡിനേറ്റർ മീര എലിസബത്ത് അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി ജോഷ്മൽ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.