Pala

പാലാ ജനറൽ ആശുപത്രിയിൽ 3.75 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും: മാണി സി കാപ്പൻ

പാലാ: പാലാ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 3.75 കോടി രൂപ വിനിയോഗിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഡിജിറ്റൽ എക്സ്റേ മെഷ്യൻ, അൾട്രാസൗണ്ട് സ്കാനിംഗ് മെഷ്യൻ, ദന്തൽ എക്സ്റേ മെഷ്യൻ, ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ മുതലായവയാണ് വാങ്ങിക്കുന്നത്. ഇതോടെ പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2014ൽ അനുവദിക്കപ്പെട്ട 3.75 കോടിയോളം രൂപ Read More…

Pala

പി.ജി.ഡോക്ടർമാരുടെ സേവനം സർക്കാർ ആശുപത്രികളിലേക്ക്; പാലാ ജനറൽ ആശുപത്രിയിൽ
രണ്ട് പേർ മാത്രം; പാലായോട് അവഗണന കാണിച്ചു: ജയ്സൺ മാന്തോട്ടം

പാലാ: മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പരിശീലനം ഇനി താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ നിബന്ധനകൾ പ്രകാരമുള്ള ജില്ലാ റസിഡൻസി പദ്ധതി പ്രകാരമാണ് പി.ജി.രണ്ടാം വർഷ വിദ്യാർത്ഥികളുടെ പരിശീലന നിയമനം. സംസ്ഥാനത്തെ ഗവ: മെഡിക്കൽ കോളജുകളിലെ 854 ,സ്വകാര്യ മെഡിക്കൽ കോളജിലെ 430, അമൃത മെഡിക്കൽ കോളജിലെ 98 ഉം പി.ജി ഡോക്ടർമാരെയാണ് വിവിധ ആശുപത്രികളിൽ വ്യന്യസിപ്പിക്കുക. 100 കിടക്കകളിൽ കൂടുതൽ ഉള്ള സംസ്ഥാനത്തെ 78 ആശുപത്രികളിൽ ഇവരുടെ അധിക Read More…

Pala

ബൈജു കൊല്ലംപറമ്പിലിന് പാലാ ജനറൽ ആശുപത്രിയുടെ ആദരം

പാലാ: നഗരസഭാ മുൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ബൈജു കൊല്ലംപറമ്പിലിന് കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് പൊന്നാട അണിയിച്ച് ആദരം നൽകി. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിൽ ബൈജു കൊല്ലംപറമ്പിലിൻ്റെ ഇടപെടലിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആശുപത്രിക്ക് വലിയ നേട്ടങ്ങളും സൗകര്യങ്ങളും ഒരുക്കി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ പറഞ്ഞു. ലഭ്യമായ നഗരസഭാ ഫണ്ട് വിഹിതം Read More…

Pala

പാലാ കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ വേൾഡ് ക്യാൻസർ ഡേ ദിനഘോഷം സംഘടിപ്പിച്ചു

പാലാ: കെ. എം. മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ലോക ക്യാൻസർ ദിനാചരണം നടത്തി. ഫെബ്രുവരി 4 ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച്, ഗവ. ജനറൽ ആശുപത്രി ഓങ്കോളജി യൂണിറ്റും, ബി. വി. എം. ഹോളി ക്രോസ്സ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും സംയുക്തമായി ക്യാൻസർ ബോധവത്കരണ പരിപാടികളും നടത്തി. പരിപാടികളുടെ ഭാഗമായി സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ ആശുപത്രി അങ്കണം, ഒ. പി. വെയ്റ്റിംഗ് ഏരിയ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും ഓങ്കോളജി Read More…

Pala

പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗനോസിസ് സെൻററും ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുന്നമെന്നാവശ്യപ്പെട്ടു ആരോഗ്യമന്ത്രി വീണാ ജോർജിന് മാണി സി കാപ്പൻ എം എൽ എ നിവേദനം നൽകി. ഇതോടൊപ്പം കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാർഡിയോളജി ഡോക്ടർ എത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡോക്ടറെ കാഞ്ഞിരപ്പള്ളിക്കു മാറ്റിയ ശേഷം സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കി. ജനറൽ ആശുപത്രിയുടെ മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് Read More…

Pala

പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; രോഗീ സൗഹൃദ സൗകര്യങ്ങൾ വർദ്ധിപ്പിക്കും, അധിക സൗകര്യങ്ങൾക്കായി 4 ലക്ഷം കൂടി അനുവദിച്ചു: ബൈജു കൊല്ലം പറമ്പിൽ

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ അടുത്തിടെ ഉണ്ടായ വൻ വർദ്ധനവിനെ തുടർന്ന് രജിസ്ട്രേഷൻ, ഒ.പി വിഭാഗങ്ങളിൽ ഉണ്ടായതായ കാത്തിരിപ്പിന് പരിഹാരം കാണുവാൻ സത്വര നടപടികൾ ഉണ്ടാകുമെന്ന് ചെയർമാൻ്റെ ചുമതല വഹിക്കുന്ന സിജി പ്രസാദ് അറിയിച്ചു. ശരാശരി 1250 പേരാണ് ദിവസവും ഒ.പി യിൽ മാത്രമായി എത്തുന്നത്. കാഷ്വാലിറ്റിയിൽ വേറെയും ആളുകൾ എത്തുന്നു.ഇതാണ് നീണ്ട ക്യൂ ഉണ്ടാകുവാൻ ഇടയാക്കുന്നത്. ക്യാൻസർ വിഭാഗത്തിൽ മാത്രം 3500 പേർ ചികിത്സ തേടുന്നു.മുൻപ് നിർധന രോഗികൾ മാത്രം Read More…

Pala

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ക്രിസ്തുമസ് സമ്മാനമായി ടെലിവിഷൻ സെറ്റുകൾ നൽകി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിൻ്റെ ആവശ്യപ്രകാശം പാലാ റോട്ടറി ക്ലബ്ബ് 2 ടെലിവിഷൻ സെറ്റുകൾ നൽകി. നിലവിൽ 25 ൽ പരം ഡയാലിസിസ് രോഗികൾകൾക്ക് ഇപ്പോൾ കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവർക്ക് ചികത്സാ സമയത്ത് മണിക്കൂറുകളോളംബഡിൽ തന്നെ ചില വഴിക്കേണ്ടതായി വരുന്നു. ഈ സമയത്ത് ടെലിവിഷൻ ഉണ്ടെങ്കിൽ രോഗികൾക്ക് സമയം തള്ളി നീക്കാനും മനസ്സിനെ Read More…

Pala

കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ പുതിയ ക്യാഷ്വാലിറ്റിക്ക് മുൻവശം ഇൻ്റർലോക്കിംഗ്ടൈൽ പാകൽ തുടങ്ങി; 4.20 ലക്ഷം കൂടി ആശുപത്രിക്കായി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ നഗരസഭ നടത്തുന്ന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികൾ തുടങ്ങി. കാഷ്വാലിറ്റി ബ്ലോക്കിലേക്കുള്ള വാഹന പ്രവേശനം സുഗമമാക്കുന്ന പ്രവർത്തികളിൽ ഇൻ്റർലോക്ക് ടൈൽസ് പാകലും കെട്ടിട സമുച്ചയത്തിൻ്റെമുൻഭാഗത്ത് അലൂമിനിയം മേൽക്കൂര നിർമ്മാണവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.30 ലക്ഷം രൂപയാണ് പ്രഥമഘട്ടത്തിൽ ഇതിനായി ചിലവഴിക്കുക. അത്യാഹിത വിഭാഗത്തിലേക്ക് ഉള്ള റോഡ് ഭാഗം മുഴുവനും ലാബ്,തീയേറ്റർ ബ്ലോക്കിലേക്കുള്ള വഴികളും പേവിംഗ് ടൈലുകൾ പാകി നവീകരിക്കും.ഇതോടൊപ്പം മോർച്ചറിക്കു മുൻഭാഗവും സിമൻ്റ് കട്ടകൾ പാകും. തീയേറ്റർ ബ്ലോക്കും പോസ്റ്റ് മാർട്ടം Read More…