General

രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സേവനത്തിൻ്റെ ജീവനാഡികൾ :പി ജെ ജോസഫ്

രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സേവന മേഖലയുടെ ജീവനാഡികൾ ആണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. ഇരിങ്ങാലക്കുടയിൽ പാർട്ടി ഭാരവാഹികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഡപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ മുഖ്യ പ്രസംഗം നടത്തി. നിയോജക മണ്‌ഡലം , മണ്ഡലം ഭാരവാഹികൾക്ക് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡൻറ് റോക്കി ആളുക്കാരൻ അധ്യക്ഷത വഹിച്ചു. എം പി പോളി, മിനി മോഹൻദാസ്, സി വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

kottayam

കാർഷിക പ്രതിസന്ധി; സർവ്വകക്ഷിയോഗം വിളിക്കണം: പി ജെ ജോസഫ്

കോട്ടയം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുവാൻ അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന കേരള കർഷക യൂണിയൻ സംസ്ഥാനതല കർഷക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനകളിൽ പ്രതിഷേധിച്ചുo ‘കർഷകരെ സഹായിക്കുക കേരളത്തിനെ രക്ഷിക്കുക ‘ എന്ന ആവശ്യമുന്നയിച്ചും കർഷക യൂണിയൻ ആരംഭിക്കുന്ന സമരങ്ങളുടെ ഒന്നാം ഘട്ട സമരമായിട്ടാണ് പ്രതിഷേധ Read More…