കോട്ടയം: അഴിമതികിറ്റ് കൊടുത്ത് കേരളത്തിലെ പാവങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലുടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആരോപിച്ചു. കേരളത്തിലെ ജനങ്ങൾക്ക് അഴിമതി കിറ്റ് അല്ല വേണ്ടതെന്നും വിലക്കയറ്റത്തിൽ നിന്നും മോചനമാണ് വേണ്ടതെന്നും പി.സി.തോമസ് പറഞ്ഞു. ആർഭാടം ഒഴിവാക്കി ചെലവ് ചുരുക്കി ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പെട്രോൾ ഉൽപ്പന്നങ്ങൾക്കും കുടിവെള്ളത്തിനും വൈദ്യുതിക്കും അധിക സെസ്സ് ഏർപ്പെടുത്തിയും , Read More…