കോട്ടയം: പുഞ്ചകൃഷിയ്ക്ക് വിതയ്ക്കേണ്ട സമയമായിട്ടും, സർക്കാർ വിത്ത് നല്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ നേതൃത്വത്തിൽ കർഷകർ ജില്ലാ കൃഷി പ്രിൻസിപ്പൽ ഓഫീസറുടെ ഓഫീസ് ഉപരോധിച്ചു. നാഷണൽ സീഡ്സ് കോർപ്പറേഷൻ്റെ വിത്തിനായി പണമടച്ച് കാത്തിരുന്ന കർഷകരോട്, വിതയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ, നാഷണൽ സീഡ്സ് കോർപ്പറേഷൻ്റെ വിത്ത് ലഭ്യമല്ലെന്നും, കർഷകർ പാലക്കാട് പോയി വിത്ത് എടുത്തു കൊള്ളണമെന്നുമാണ് കൃഷി ഓഫീസർമാർ മുഖേന സർക്കാർ കർഷകരോട് പറഞ്ഞത്. ഇത് കർഷകരെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഉപരോധക്കാരുടെ Read More…
Tag: nattakam sureesh
ഭരണപക്ഷത്തോട് അമിത രാഷ്ട്രീയ ചങ്ങാത്തം വേണ്ട ; ജനപ്രതിനിധികളോട് കർശന നിർദേശവുമായി നാട്ടകം സുരേഷ്
കോട്ടയം : മന്ത്രിമാരോടും ഭരണ പക്ഷ എംഎൽഎമാരോടും അതിരുവിട്ട രാഷ്ട്രീയ ചങ്ങാത്തം വേണ്ടെന്നു കോൺഗ്രസ് ജനപ്രതിനിധികളോടു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. ഇതു സംബന്ധിച്ച് ജില്ലയിലെ എല്ലാ കോൺഗ്രസ് ജനപ്രതിനിധികൾക്കും സുരേഷ് സർക്കുലർ അയച്ചു. കഴിഞ്ഞ ആഴ്ചയിൽ മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര പങ്കെടുത്തത് വിവാദമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്ന Read More…