ഈരാറ്റുപേട്ട: മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ സ്റ്റ്യുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പറവകള്‍ക്ക് തണ്ണീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി. സ്കൂള്‍ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ മണ്‍പാത്രങ്ങളില്‍ ആണ് പക്ഷികൾക്കായി എസ്.പി.സി കേഡറ്റുകള്‍ കുടിനീര്‍ നിറയ്ക്കുന്നത്.
Tag: muslim girls higher secondary school
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവർ ഒത്തുകൂടി
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ ആദരിച്ചു. മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രേസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 Read More…
ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി പ്രകൃതി പഠന ക്യാമ്പ് നടത്തി
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് എരുമേലി കനകപ്പലത്ത് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കനകപ്പലത്തുള്ള കോട്ടയം ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. വനയാത്ര, വ്യക്ഷതൈ നേഴ്സറി സന്ദർശനം, സോഷ്യൽ ഫോറസ്ട്രി പദ്ധതി പരിചയം, തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അധ്യാപകരായ മുഹമ്മദ് ലൈസൽ, Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ പന്ത്രണ്ട് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നിദ കെ എ , ആസിയ അൻസാരി, ആഷ് ന കെരിം, ഫാത്തിമ ഷെജി, നൂറാ ഫാത്തിമ, സൽഹ ഷെരീഫ്, സനാഫാത്തിമ റ്റി എ, സൂഫിയ പി.എസ്., അൻജുംദാരിയ, ഹനാൻ ഫാത്തിമസലീം, റിസ്വാന സമദ്, ഫാത്തിമഫർഹാന എ.എസ്. എന്നിവരാണ് അവാർഡിനർഹരായത്. അവാർഡ് ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ ഗൈഡ്സ് ക്യാപ്റ്റൻ ജ്യോതി പി.നായർ Read More…
മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അമ്പത്തിയൊമ്പതാമത് വാർഷികം ആഘോഷിച്ചു
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അമ്പത്തിയൊമ്പതാമത് വാഷികാഘോഷം കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദ്ദീൻ . ഐ. എ .എസ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ.എം.കെ ഫരീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ സീനത്ത്.റ്റി.എസ് നും, സുലൈഖാബീവി.എം. കെ ക്കും യാത്രയയപ്പും നൽകി. പ്രിൻസിപ്പൽ ഫൗസിയാബീവിയും ഹെഡ്മിസ്ട്രസ് എം.പി ലീനയും വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ Read More…
മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കാശ്മീര ഷിറാസ് രചിച്ച ഇംഗ്ലീഷ് നോവൽ കേരളാ ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് പ്രകാശനം ചെയ്തു
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കാശ്മീര ഷിറാസ് രചിച്ച ജന്നിഫർ ക്രിസ്‌റ്റോ എന്ന ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിലെ നീർമാതളത്തണലിൽ നടത്തിയ ചടങ്ങിൽ കേരളാ ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് പുസ്തകത്തിന്റെ കോപ്പി പ്രൊഫ.എം. കെ ഫരീദിന് നൽകിക്കൊണ്ടാണ് പ്രകാശനം നടത്തിയത്. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ റ്റി.എം. റഷീദ്, വി.എം സിറാജ്, എന്നിവർ ആമുഖ പ്രഭാഷണം നടത്തി. Read More…
ബെസ്റ്റ് സ്കൂൾ ഫസ്റ്റിനുള്ള ട്രോഫി ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന്
ഈരാറ്റുപേട്ട: കോഴിക്കോട്ട് നടന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവം അറബിക്‌വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ഫസ്റ്റ് അവാർഡ് കരസ്ഥമാക്കിയ ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലാബീവി സ്കൂളിന് കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജേതാക്കളായ കലാകാരികളോടൊപ്പം മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.ടി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൽ ഫൗസിയാ ബീവി കെ എം, ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യാപകരായ എം.എഫ് അബ്ദുൽ Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നിര്‍മ്മിച്ച കമ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ത്രിദിന ക്രിസ്മസ് ക്യാമ്പിന്റെ ഭാഗമായി പൊതുസ്ഥലം വൃത്തിയാക്കി കമ്യൂണിറ്റി പാര്‍ക്ക് നിര്‍മ്മിച്ചു. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന തലവാചകത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച എസ്.പി.സി ക്യാമ്പില്‍ നേതൃത്വ പരിശീലനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, തുടങ്ങിയ സെഷനുകളും ഇക്കോബ്രിക്സ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോഗിച്ചാണ് ഇക്കോബ്രിക്സ് നിര്‍മ്മിക്കുന്നത്. കേഡറ്റുകള്‍ വീടുകളിലും ക്ലാസ്മുറികളിലും ഇക്കോബ്രിക്സ് Read More…
കോട്ടയം റവന്യു ജില്ലാ കലോൽസവം അറബിക്കിൽ ഓവറോളും ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനവും മുസലിം ഗേൾസിന്
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളിയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ 70 പോയിന്റോടെ ഇരുപതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നിലനിർത്തി. ഈ വിഭാഗത്തിൽ14 ഇനങ്ങളിലായി പങ്കെടുത്ത 15 വിദ്യാർത്ഥികൾ A ഗ്രേഡ് കരസ്ഥമാക്കി. ജനറൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മൂന്ന് വിഭാഗങ്ങളിലും കൂടി 164 പോയിന്റുമായി ജനറൽഓവറോൾ നാലാം സ്ഥാനവും സ്കൂളിനുണ്ട്. മലയാളം ഉപന്യാസം, ഉർദു രചനകൾ, അറബിക് പ്രസംഗം, ഉപന്യാസം, സംഘഗാനം, Read More…
സംസ്ഥാന ശാസ്ത്രോൽസവം; നേട്ടം ആവർത്തിച്ച് മുസ്‌ലീം ഗേൾസ് സ്കൂൾ
ഈരാറ്റുപേട്ട : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ നേട്ടം ആവർത്തിച്ച് ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. വിവിധയിനങ്ങളിൽ പങ്കെടുത്ത പന്ത്രണ്ട് വിദ്യാർത്ഥിനികളും എഗ്രേഡുകൾ കരസ്ഥമാക്കി. ഗണിത വിഭാഗത്തിൽ അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽഎഗ്രേഡോടെ സ്കൂൾ സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുത്ത അറ്റ്ലസ് മേക്കിങ്, വർക്കിങ് മോഡൽ, പ്രവ്യത്തി പരിചയ വിഭാഗത്തിൽ Read More…