Erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി

ഈരാറ്റുപേട്ട:സംസ്ഥാന ആസൂത്രണ ബോർഡ് നടപ്പാക്കിയ വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന പരിപാടി ഈരാറ്റുപേട്ട എംഇഎസ് കോളേജ് വുമൺസ് ഫോറവും തിടനാട് ആരോഗ്യ കേന്ദ്രവും ചേർന്ന് 15 വയസ്സിനു മുകളിലുള്ള നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ വനജ കെ .ആർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ ജോസഫ്, ബിന്ദു കെ .എസ്, സ്കൂൾ ഹെൽത്ത് നേഴ്സ് മാലിനി, സർവീസ് Read More…

Erattupetta

സുഗന്ധവ്യഞ്ജന ഉപോൽപന്ന നിർമ്മാണം; ഈരാറ്റുപേട്ടയുടെ സാധ്യതകളെപ്പറ്റി എം കോളേജിൽ ഗവേഷണം

ഈരാറ്റുപേട്ട: സുഗന്ധവ്യഞ്ജനവസ്തുക്കളുടെ പ്രമുഖ വ്യാപാരകേന്ദ്രമാണ് ഈരാറ്റുപേട്ട . സംസ്ഥാനത്തു തന്നെ ജാതിക്കയുടെ ഏറ്റവുംവലിയ മാർക്കറ്റ് ഈരാറ്റുപേട്ടയാണ്. ഈ രംഗത്ത്‌ ഈരാറ്റുപേട്ടയിൽ ചെറുകിട , മൊത്ത വ്യാപാരികൾ ധാരാളമുണ്ടെങ്കിലും സുഗന്ധവ്യഞ്ജന വസ്തുക്കളുടെ മൂല്ല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണ സംരഭങ്ങൾ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. വിവിധ തരം മരുന്നുകൾ , സൗന്ദര്യവർധക വസ്തുക്കൾ, തുടങ്ങി സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉപോൽപന്നങ്ങളുടെ ( മൂല്യവർധിത ഉൽപന്നങ്ങൾ) നിർമ്മാണത്തിൽ ഈരാറ്റുപേട്ടക്കുഉള സാധ്യതയെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്താൻ തയാറെടുക്കുകയാണ് ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ ബിസിനസ് മാനേജ്മെൻറ് വിഭാഗം. Read More…

Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: 24 X 7 ന്യൂസ് ചാനലിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട എം.ഇ.എസ് . കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത കരിയർ സ്കിൽ ട്രെയിനർ ഷമീം പെരിയങ്ങാട്ട് ബിരുദത്തിനു ശേഷമുള്ള അനന്ത ജോലി സാധ്യതകളെപ്പറ്റി വിദ്യാർഥികളോട് സംസാരിച്ചു . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ .എം .റഷീദ്, കോഡിനേറ്റർമാരായ റെജി മനോജ്‌, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

Erattupetta

ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇഎസ് കോളജിന് സ്വന്തമായി മൊബൈൽ ആപ്പ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര വിവരങ്ങൾ രക്ഷിതാക്കൾക്കും , അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന വിധമാണ് ആപ്പ് തയാറാക്കിയിട്ടുള്ളത്. പരീക്ഷകളിലെ മാർക്കുകൾ , ഹാജർനില, ഫീ പെയ്മെൻറ് സൗകര്യം, അറിയിപ്പുകൾ , പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, കോളജ്ബസ് ട്രാക്കിംഗ് തുടങ്ങിയ നിരവധി വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. ഈരാറ്റുപേട്ട സ്വദേശി റാഷിദ് ഖാന്റെ ഉടമസ്ഥതയിലുള്ള ഹൈവ് സൊലൂഷൻസ് അണ് മൊബൈൽ അപ്പ് കോളജിന് സൗജന്യമായി നൽകിയത്. എംഇ.എസ് Read More…

Erattupetta

ഈരാറ്റുപേട്ട എം ഇഎസ് കോളജ് “മെമ്മോറിയ 23” എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികകളാണ് തങ്ങളുടെ ക്യാമ്പസ് ഓർമ്മകൾ തങ്ങിനിൽക്കുന്ന എം.ഇ.എസ് കോളജിന്റെ മുറ്റത്തേക്ക് പൂർവ വിദ്യാർത്ഥി സംഗമത്തിന് ഇന്നലെ ഒഴുകിയെത്തിയത്ത്. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് എം ഇഎസ് കോളജ് കാമ്പസ് സാക്ഷിയായത്. സാമൂഹിക മാധ്യമങ്ങൾ വഴിയും നേരിട്ടും ഫോണിലൂടെയും അദ്ധ്യാപകരും അലുമിനി അസോസിയേഷൻ ഭാരവാഹികളും നിരന്തരം നടത്തിയ ക്ഷണം കിട്ടിയ അവർ ജനുവരി26 ആകാൻ കാത്തിരിക്കുകയായിരുന്നു. അവർ കാമ്പസിൽ തങ്ങളുടെ സഹപാഠികളെയും അദ്ധ്യാപകരെയും മുൻ ദ്ധ്യാപകരെയും വീണ്ടും കണ്ടുമുട്ടി. ഓർമ്മകളുടെ കുത്തൊഴുക്കിൽ പലരുംവിതുമ്പി. ചിലർ പഴയ Read More…

Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ മെഗാ അലൂമിനി മീറ്റ്; “മെമ്മോറിയ 23” ഒരുക്കങ്ങൾ പൂർത്തിയായി

ഈരാറ്റുപേട്ട: എം ഇ എസ് കോളജിൽ ജനു വരി26 ന് നടക്കുന്ന മെഗാ അലൂമിനി മീറ്റ് “മെമ്മോറിയ23 ” നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ പ്രഫഎ എംറഷീദ്, അലൂമിനി അസോസിയേഷൻ ഭാരവാഹികളായ റിഫാൻ കെ.മനാഫ് , ഷെബിൻ സക്കീർ എന്നിവർ അറിയിച്ചു. 2013-14 അദ്ധ്യയനവർഷം പ്രവർത്തനം തുടങ്ങിയ കോളജിൽ ആദ്യമായാണ് ഇതുവരെ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികളുടെയും ഒരു സംഗമം സംഘടിപ്പിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിരിക്കുന്നത്. ഒരു രജിസ്റ്റേഡ് അലൂമിനി അസോസിയേഷൻ രൂപികരിച്ച ശേഷം ഡിപ്പാർട്ട്മെന്റ് അടിസ്ഥാനത്തിൽ Read More…

Erattupetta

ആന വണ്ടിക്കൊരു നീരാട്ട് ; ക്രിസ്മസ് ദിനത്തിൽ കെ എസ് ആർ ടി സി ബസുകൾ കഴുകി വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട: നടക്കൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഈരാറ്റുപേട്ട എം ഇഎസ് കോളജ് എൻഎസ് എസ് ക്യാമ്പിന്റെ ഭാഗമായി ക്രിസ്മസ് ദിനത്തിൽ ഈരാറുപേട്ട ഡിപ്പോയിലെ കെ.എസ് ആർ ടി സി ബസുകൾ ക്യാമ്പംഗങ്ങൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവമായിരുന്നു. ക്രിസ്മസ് ദിനത്തിൽ തന്നെ ഉത്തരമൊരു സാമൂഹിക സേവന പ്രവർത്തി ചെയ്യാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഡിപ്പോയിൽ മൂന്നുമണിക്കൂർ ചെലവഴിച്ചവിദ്യാർത്ഥികൾ അഞ്ച് ബസുകൾ കഴുകി. 23 ന് തുടങ്ങിയ ക്യാമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ Read More…

Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ മൺഡേ മ്യൂസിംഗ്സ് പരിപാടി

ഈരാറ്റുപേട്ട: ചിരിയും ചിന്തയും കൂട്ടിയിണക്കുന്ന സവിശേഷ പരിപാടിയായ മൺഡേ മ്യൂസിംഗ്സ് ഈരാറ്റുപേട്ട എംഇഎസ് കോളജിൽ എല്ലാ തിങ്കളാഴ്ച്ചയും നടത്തിവരുന്നു. വൈകുന്നേരങ്ങളിൽ ക്ലാസ് സമയം കഴിഞ്ഞ് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ഈപരിപാടിയിൽ, വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ചർച്ചകൾ, സംഗീതം, അനുഭവവിവരണങ്ങൾ, വിവിധതരം ഗെയ്‌മുകൾ തുടങ്ങിയവ സമ്മിശ്രമായി ഉൾപ്പെടുത്തിയിരിക്കുന്നു . വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളുടെയും ചിന്താശേഷിയുടെയും പരിപോഷണം ലക്ഷ്യം വെക്കുന്ന താണ് മൺഡേ മ്യൂസിംഗ്സ് ( Monday Musings ) എന്ന സവിശേഷ പരിപടി. പ്രിൻസിപ്പൽ പ്രഫ . Read More…

Erattupetta

മികച്ച സംരഭകയുടെ അനുഭവങ്ങൾക്ക് കാതോർത്ത് സംരഭകത്വ ക്ലബ് അംഗങ്ങൾ

ഈരാറ്റുപേട്ട: സംസ്ഥാനത്തെ മികച്ച വനിതാ ക്ഷീരകർഷ സംരഭകക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ്നേടിയ റിനി നിഷാദിന്റെ ഫാം സന്ദർശിച്ച് ഈരാറ്റുപേട്ട എം ഇഎസ് കോളജ് സംരകത്വക്ലബ്ബ് അംഗങ്ങൾ നേടിയത് മികച്ച സംരഭകത്വത്തിന്റെ അടിസ്ഥാന പാഠങ്ങൾ. പാറത്തോട്ടിലെ മുക്കാലിയിൽ റിനിനിഷാദിന്റെ അഞ്ചേക്കർ പശു ഫാം അണ് അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സന്ദർശിച്ചത് . വീടിനോട് ചേർന്നുള്ള അഞ്ചേക്കർ ഫാമിൽ ഏറെ ശ്രദ്ധയോടെ വളർത്തുന്നപശുക്കളിൽ നിന്ന് ശേഖരിക്കുന്ന 400 ലിറ്റർ പാൽ പാക്കറ്റിലാക്കി വിറ്റ് തന്റെ സംരഭം ലാഭകാരമാക്കി മാറ്റിയതിനാണ് റിനിനിഷാദിന് സംസ്ഥാന Read More…

Erattupetta

ഈരാറ്റുപേട്ട എം ഇ എസ്കോളജിൽ പ്രത്യേക നൈപുണ്യ വികസന മോട്ടിവേഷണൽ പരിപാടി”എന്തൂസിയ2 “നടത്തി

ഈരാറ്റുപേട്ട: ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി എം ഇ എസ് കോളജിൽ നടത്തിവരുന്ന പ്രത്യേക നൈപുണ്യ വികസന മോട്ടിവേഷണൽ പരിപാടിയായ “എന്തൂസിയ” യുടെ രണ്ടാം എഡീഷൻ എന്തൂസിയ 2 നടത്തി. പ്രശസ്ത പരിശീലകനും ലൈഫ്കോച്ചുമായ നിസാർ പട്ടുവം നേതൃത്വം നൽകി. കഥകളും, ഗെയിമുകളും ,മൂല്യബോധനവും , ആക്ഷനും ഇണക്കിച്ചേർത്ത പ്രത്യേപരിപാടിയാണ് എന്തൂസിയ . പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് ഉദ്ഘാടനംചെയ്തു. ഒരു ദിവസം നീണ്ടുനിന്ന ഈ പരിശീലന വൈസ്പ്രിൻസിപ്പൽ യാസിർപാറയിൽ പരിപാടി നിയന്ത്രിച്ചു.