കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച എൻഡോസ്കോപ്പി, കോളോണോ സ്കോപ്പി സംവിധാനം പ്രവർത്തനം ആരംഭിച്ചു. സി.എം.ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിഷ്യലും, മേരീക്വീൻസ് ഡയറക്ടർ കം ചെയർമാനുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ എൻഡോസ്കോപ്പി, കോളോണോ സ്കോപ്പി യൂണിറ്റിൻ്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ പുതിയ യൂണിറ്റിൻ്റെ ആശീർവാദം നിർവ്വഹിച്ചു. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ആദ്യമായി സ്ഥാപിച്ച ഒളിമ്പസ് എവിസ് സി.വി 190 പ്രോസസ്സർ Read More…
Tag: merry queens mission hospital
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ സ്ത്രീ രോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 2023 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ സമ്പൂർണ്ണ സ്ത്രീ രോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള സ്ത്രീജന്യ രോഗങ്ങൾ, ഗർഭാശയ മുഴകൾ, PCOD പ്രശ്നങ്ങൾ, ഗർഭാശയ കാൻസർ നിർണ്ണയം തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ്. ഷുഗർ പരിശോധന, യൂറിൻ അനാലിസിസ്, PAPSMEAR ടെസ്റ്റ് എന്നിവയും സൗജന്യമായി ലഭ്യമാകും. വിവിധ ലാബ് പരിശോധനകൾ / അൾട്രാ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് – 2023 ജനുവരി 14 വരെ
കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് – 2023 ജനുവരി 14 വരെ. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെൻറ് & സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ MS Ortho, DNB Ortho, Fellowship in Arthroscopy (Ganga Hospital, Coimbatore) ക്യാമ്പ് നയിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറെ കാണാം കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ. ഒപ്പം എക്സ് റേ, വിവിധ ലാബ് Read More…
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു നിയമിതരായ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക്
മെഡിക്കൽ കിറ്റ് വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു നിയമിതരായ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു. മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി എൻ ബാബുക്കുട്ടന് എരുമേലിയിൽ നടന്ന ചടങ്ങിൽ തൊപ്പി, മെഡിക്കൽ കിറ്റ്, എന്നിവ കൈമാറി. പോലീസ് സൂപ്രണ്ട് സുനിൽ കുമാർ എ.യു ചടങ്ങിൽ പങ്കെടുത്തു.