moonnilavu

നദീജലം സംരക്ഷിക്കപ്പെടുന്നതിന് നടപടികള്‍ ഉണ്ടാവണം; നദീ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ കുട്ടികള്‍

വാകക്കാട് : നദീജലം സംരക്ഷിക്കപ്പെടുന്നതിന് നടപടികള്‍ ഉണ്ടാവണം മെന്നും നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ റെഡ്‌ക്രോസ്സ്, ലിറ്റില്‍ കൈറ്റ്‌സ് ഐ ടിക്ലബ്, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ്, മീനച്ചില്‍ നദി സംരക്ഷണ സമിതി സ്‌കൂള്‍ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ വറ്റിവരളാന്‍ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികള്‍ വിലയിരുത്തി. അതിനാല്‍ നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു Read More…