ഭരണങ്ങാനം: ഭരണങ്ങാനം മേരിഗിരി ആശുപത്രി ഞാനുൾപ്പെടെയുള്ള ആയിരങ്ങളുടെ ജന്മഗ്രഹമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആരോഗ്യമേഖലയിൽ എന്നെന്നും തങ്ങളുടേതായ വിത്യസ്ത പ്രവർത്തനം കാഴ്ചവച്ച ആശുപത്രിയാണ് മേരിഗിരി ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. മേരിഗിരി ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. എഴുപത്തഞ്ച് വർഷങ്ങളുടെ ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ ഡോക്ടർമാരും സിസ്റ്റർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പടെ 75 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം Read More…
Tag: mani c kappen
സർവ്വൈശ്യര്യപൂജ നടത്തി
രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന സർവ്വൈശ്യര്യപൂജ മാണി സി കാപ്പൻ എം എൽ എ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ ആർ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തേഷ്, പഞ്ചായത്തംഗം ജയ്മോൻ മൊയോരത്ത്, ടി എസ് ശ്രീധരൻ തയ്യിൽ, മോഹനൻ വി ആർ, ടി എൽ ശശി തട്ടുകുന്നേൽ, വി ജി ചന്ദ്രൻ, എം വി ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്
പാലാ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷാ പെൻഷൻ നിബന്ധനകൾക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാണി സി കാപ്പൻ എം എൽ എ നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ നടപടി. സന്ന്യസ്ഥർ, പുരോഹിതർ, വൈദികർ തുടങ്ങി നിരവധി ആളുകൾക്കു ഇതിൻ്റെ പ്രയോജനം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നവരുമായിട്ടുള്ളവർക്കാണ് അർഹത എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സന്ന്യസ്ഥർക്കു റേഷൻ അനുവദിക്കണമെന്ന Read More…
റബ്ബൻ്റെ താങ്ങുവില 200 രൂപ പ്രഖ്യാപിക്കുന്നത് പരിഗണിക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ
പാലാ: റബ്ബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി കാപ്പൻ എം എൽ എ യുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. റബ്ബറിൻ്റെ കുറഞ്ഞ വില 200 രൂപാ ആക്കണമെന്നാവശ്യപ്പെട്ടു ഇക്കഴിഞ്ഞ സെപ്തംബർ 14 മാണി സി കാപ്പൻ എം എൽ എ ധനകാര്യവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതിനു മാർച്ച് 17 നു ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണൽ സെക്രട്ടറി ബി എസ് പ്രീത ഔദ്യോഗികമായി നൽകിയ കത്തിലാണ് Read More…
കടനാട് വാളികുളം റോഡിനു ശാപമോക്ഷം
കടനാട് : വളരെ നാളുകളായി തകർന്നു കിടക്കുന്ന കടനാട് വാളികുളം റോഡിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണപ്രവർത്തനങ്ങൾ മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പെടുത്തി മാണി സി കാപ്പൻ അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സിബി അഴകൻമ്പറമ്പിൽ, ഡെന്നീസ് ചൂളക്കൽ, ഷിന്റിൽ ഒറ്റപ്ലക്കൽ, ജോമോൻ നടുവിലേ കുറ്റ്, സിബി ചക്കാലക്കൽ, ടോം കോഴിക്കോട് എന്നിവർ പങ്കെടുത്തു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ചിലർ ദുരുപയോഗിക്കുന്നു: മാണി സി കാപ്പൻ
പാലാ: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ ഉണ്ടാവണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കക്കുകളി നാടക അവതരണം ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എം എൽ എ യുടെ പ്രതികരണം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഗുണകരമല്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി. കക്കുകളി ക്രൈസ്തവ സന്ന്യസ്തരെ അധിക്ഷേപിക്കുന്ന വിധമാണെന്ന പരാതി ഗൗരവകരമാണ്. അധിക്ഷേപവും വിമർശനവും രണ്ടാണ്. അധിക്ഷേപം നടത്തുന്നതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന നിലയിൽ ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. ആവിഷ്ക്കാര Read More…
ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പൻ
തലനാട്: തീക്കോയി – തലനാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. 6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. Read More…
കോസ്റ്റ്യൂമറായ തന്നെ നടനാക്കിയത് മാണി സി കാപ്പൻ: നടൻ ഇന്ദ്രൻസ്
പാലാ: കോസ്റ്റ്യൂമറായി സിനിമയിലെത്തിയ തന്നിലെ നടനെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്തിയത് മാണി സി കാപ്പനാണെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. അൽഫോൻസാ കോളജിലെ ആർട്ട്സ് ഡേ ഉദ്ഘാടന ചടങ്ങിലാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഇന്ദ്രൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യകാലത്ത് പലരും തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തൻ്റേടപൂർവ്വം തന്നെ ചേർത്തുനിർത്തിയത് മാണി സി കാപ്പനായിരുന്നു. മേലേപ്പറമ്പിൽ ആൺവീട് മുതൽ അദ്ദേഹത്തിൻ്റെ മിക്ക ചിത്രങ്ങളിലും അവസരം നൽകി. ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിച്ചത് Read More…
മലയോരമേഖലയിലെ തീപിടുത്തം അടിയന്തിര റിപ്പോർട്ടിന് മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശം
മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയിൽ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകൾക്ക് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലസന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിൻസി ടോമി, റ്റി.വി ജോർജ്ജ്, എം.പി.കൃഷ്ണൻ നായർ, വില്ലേജ് ഓഫീസർ ഷൈനി എം. സെബാസ്റ്റ്യൻ, കൃഷി Read More…
പൈക ആശുപത്രിക്കു രണ്ടേക്കറിലേറെ സ്ഥലം സൗജന്യമായി വിട്ടു നൽകിയ മാത്തച്ചൻ എം കുരുവിനാക്കുന്നേലിൻ്റെ പേര് നൽകണമെന്ന ആവശ്യത്തോട് സർക്കാരിന് എതിർപ്പ്
പാലാ: പൈക ഗവൺമെൻ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ എം കുരുവിനാൽകുന്നേലിൻ്റെ പേര് നൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ് മാണി സി കാപ്പൻ എം എൽ എ യെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് മാണി സി കാപ്പൻ എം എൽ എ 2021 ൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നിവേദനം നൽകിയിരുന്നു. പൊതുജന താത്പര്യം മുൻനിർത്തിയാണ് എം എൽ എ ഈ നിവേദനം നൽകിയത്. ഇത് സംബന്ധിച്ചു മാണി സി കാപ്പന് നിവേദനങ്ങളും ലഭിച്ചിരുന്നു. പൈക ടൗണിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് Read More…