പാലാ: ഇടപ്പാടി കുന്നേമുറിയിൽ നടപ്പാതയും റോഡും കൈയ്യേറി സ്ലാബ് സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. അനധികൃതമായി സ്ഥാപിച്ച താൽക്കാലിക സ്ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്തതിലൂടെ ഫൗണ്ടേഷൻ്റെ ആരോപണം ശരിവയ്ക്കുകയാണ്. സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിൻ്റെ കുറ്റസമ്മതമായി കണക്കാക്കി നരഹത്യയ്ക്കു കേസെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു. നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ മരണത്തിനും ഒരു കുടുംബത്തെ ഒന്നാകെ തീരാ ദുഃഖത്തിലേയ്ക്കും തള്ളി വിട്ട പൊതുമരാമത്ത് വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണ്. Read More…
Tag: Mahatma Gandhi National Foundation
ഗാന്ധിജി എന്ന പേര് ഏറ്റവും ശക്തമായ സമരമാര്‍ഗ്ഗം: മാണി സി കാപ്പന്‍
പാലാ: ഗാന്ധിജിയെന്ന പേര് ലോകത്തിലെ ഏറ്റവും ശക്തമായ അഹിംസയിലൂന്നിയ സമരമാര്‍ഗ്ഗമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മൂന്നാനിയില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ഗാന്ധി സ്‌ക്വയറില്‍ നടത്തിയ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ലോകത്തിന് മാര്‍ഗ്ഗദീപമാണ്. ഗാന്ധിജിയുടെ വിയോഗം ഇന്ത്യയില്‍ സൃഷ്ടിച്ചത് ഇരുളാണ്. ജനാധിപത്യവും മതേതരത്വവും ഏറെ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. Read More…