ഈരാറ്റുപേട്ട: എം ഇഎസ് കോളജിൽ പുതുതായി നിർമ്മിക്കുന്ന ഫുട്‌ബോൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നടന്നചടങ്ങിൽ കോളജ്പ്രിൻസിപ്പൽ പ്രഫഎ എം റഷീദ്, കോളജ് യൂണിയൻചെയർമാൻ റുമൈസ് പി.എച്ച് എന്നിവർചേർന്ന് നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൽസിപ്പൽ യാസിർ പി.എസ് നേതൃത്വംനൽകി. കെ ജെസെബാസ്റ്റ്യൻ പറവൂർ ആണ്കോൺട്രാക്ടർ.
Tag: m e s college
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയെപ്പറ്റിയുള്ള സമഗ്രപഠനം നടത്താനൊരുങ്ങി ഈരാറ്റുപേട്ട എം ഇ എസ് കോളേജ്
1975 ൽ തുടങ്ങുന്നു ഈരാറ്റുപേട്ട KSRTC ഡിപ്പോയുടെ ചരിത്രം. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഗതാഗതപുരോഗതിയിൽ നിർണ്ണായകമായ അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട് ഈ ഡിപ്പോ. പതിനായിരങ്ങളുടെ ജീവിതയാത്ര വേഗത്തിലാക്കിയ ഈ ബസ് സ്റ്റേഷന്റെചരിത്രം കുതിപ്പും കിതപ്പും നിറഞ്ഞതാണ്. പൂഞ്ഞാർ മണ്ഡലത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൽ വലിയപങ്കുവഹിക്കാൻ ഇനിയും കഴിയുമെന്ന് ഉറപ്പിച്ച്പറയാൻ കഴിയുന്ന ഈ KSRTC ഡിപ്പോയെപ്പറ്റി ഒരു സമഗ്രപഠനത്തിനൊരുങ്ങുകയാണ് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ്. വാഗമൺ ഉൾപ്പെടെയുള്ള നിരവധിവിനോദസഞ്ചാരകേന്ദ്രങ്ങളുമായുള്ള സാമീപ്യം ഈരാറ്റുപേട്ട ഡിപ്പോയുടെ സാധ്യത വർധിപ്പിക്കുകകൂടി ചെയ്യുന്നപശ്ചാത്തലത്തിൽഈ Read More…
എംഇഎസ് കോളേജിൽ കോളേജ് ഡേ
ഈരാറ്റുപേട്ട: 2022 23 വർഷത്തെ കോളേജ് ഡേ “അബ്രാക്കഡബ്ര” എന്ന പേരിൽ നാളെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ഗായകനും സ്റ്റേജ് ആർട്ടിസ്റ്റും ആയ ബാദുഷ വി എം ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു വർഷത്തെ വിവിധ പരിപാടികളുടെ അവാർഡുകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വിതരണം ചെയ്യും. തുടർന്ന് അസ്ലു, മൻയാൻ എന്നിവർ നയിക്കുന്ന സംഗീതവിരുന്ന് നടക്കും.
“എംഇഎസ് ജോബ് പാത് വേ” കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു
ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആരംഭിച്ച “എംഇഎസ് ജോബ് പാത് വേ” എന്ന കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രോഫ.എ എം റഷീദ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പത്താം ക്ലാസ് മുതൽ ഡോക്ടറേറ്റ് വരെ യോഗ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ വാട്സ്ആപ്പ് വഴി തൊഴിൽ അന്വേഷകരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ സംരംഭം.
ഹരിതസേനയെ ആദരിച്ച് ഈരാറ്റുപേട്ട എം ഇഎസ് കോളജ്
ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ, വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത്. മാലിന്യ നിർമാജനം പോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിൻറെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ Read More…
തൊഴിലന്വേഷകർക്കായി എം ഇഎസ് കോളജിന്റെ വാട്ട്സാപ്പ് ഗ്രൂപ്പ്
ഈരാറ്റുപേട്ട: സർക്കാർ, അർധസർക്കാർ, കോർപ്പറേറ്റ് , ഇടത്തരം ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ , വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വരുന്ന ജോലിഒഴിവുകളെപ്പറ്റി പൊതുജനങ്ങൾക്ക് അറിവു നൽകുന്നതിന് ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ പ്ലേസ്മെൻറ് സെൽ ‘MES jobs Pathway ‘എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് അരംഭിച്ചതായി പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് അറിയിച്ചു. ഗ്രൂപ്പിൽചേരാൻ ആഗ്രഹിക്കുന്നവർ https://chat.whatsapp.com/DAieOA55gAIFW5FjEYTmpY എന്ന ലിങ്കിൽ കയറി ജോയിൻചെയ്യണം.
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റും ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദും സംയുക്തമായി പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റും ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് റ്റു വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ദ കൂൾ എക്സാം’ പരീക്ഷാ പരിശീലന പരിപാടി നാളെ ഇളപ്പുങ്കൽ മിഫ്താഹുൽ ഉലൂം മദ്രസാ ഹാളിൽ നടക്കും. സിജി റിസോഴ്സ് പേഴ്സൺ അമീൻ മുഹമ്മദ് വിദ്യാർഥികൾക്ക് പരിശീലനം നൽകും. എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ.എം. അബ്ദുൽ റഷീദ്, ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, പരിപാലന സമിതി പ്രസിഡന്റ് Read More…
വേൾഡ് കപ്പിന്റെ വരവറിയിച്ച് എംഇഎസ് കോളജിൽ ഫുട്ബോൾ മത്സരങ്ങൾ നടത്തി
ഈരാറ്റുപേട്ട : വേൾഡ് കപ്പിന്റെ മുന്നോടിയായി ഈരാറ്റുപേട്ട എം.ഇഎസ് കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,’ ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളായി വിദ്യാർത്ഥികൾ കളത്തിലിറങ്ങി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .
ലഹരിവിരുദ്ധ ബോധവൽക്കരണം: നൂതന പരിപാടിയുമായി ഈരാറ്റുപേട്ട എം ഇ എസ് കോളജ്
ഈരാറ്റുപേട്ട : ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ഈരാറ്റുപേട്ട എം ഇഎസ് കോഉജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഗ്നേച്ചർ വാൾ ( signature wall ) ശ്രദ്ധേയമായി. “ലഹരി ഉപേക്ഷിക്കൂ ജീവിതം സന്തോഷകരമാക്കൂ” എന്ന പ്രമേയം നിർത്തിയാണ് ഈ പരിപാടിസംഘടിപ്പിച്ചത്. ഇതിനായി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ തുണിയിൽ തയാറാക്കിയ പ്രതീകാത്മക ഭിത്തിയിൽ പൗരപ്രമുഖരും , നാട്ടുകാരും, യാത്രക്കാരും,വിദ്യാർത്ഥികളുമായ നിരവധിപേർ തങ്ങളുടെ കൈയ്യൊപ്പ് ഇട്ടു. ജനശ്രദ്ധയാകർഷിച്ച വ്യത്യസ്ഥമായ ഈ ലഹരി വിരുദ്ധബോധവൽക്കരണപരിപാടി ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ Read More…