Pala

ഇനി തലസ്ഥാനത്തേക്കും അതിവേഗ എ.സി. യാത്ര ചെയ്യാം; പാലാ- തിരുവനന്തപുരം ലോ ഫ്ലോർ വോൾവോ എ.സി.ബസ് ഇന്ന് മുതൽ

പാലാ: പാലാ ഡിപ്പോയിൽ നിന്നും തലസ്ഥാനത്തേക്കും കുളിർമ്മയേകി ഒരു അതിവേഗ സർവ്വീസ് ആരംഭിക്കുന്നു. പാലായിൽ നിന്നും നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും വിധമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.ലോ ഫ്ലോർ വോൾവോ എ.സി ബസ്സാണ് പുതിയ സർവ്വീസിനായി ലഭ്യമാക്കിയിരിക്കുന്നത്. പാലായിൽ നിന്നും വെളുപ്പിന് 5.30ന് ആരംഭിക്കുന്ന സർവ്വീസ് കോട്ടയം, കൊട്ടാരക്കര വഴി 9.30 ന് തിരുവനന്തപുരത്ത് എത്തും. തിരികെ 10.30 ന് പുറപ്പെട്ട് 1.45 ന് കോട്ടയത്തും തിരികെ 2.30 ന് പുറപ്പെട്ട് 5.45ന് തിരുവനന്തപുരത്തും എത്തും. വൈകിട്ട് Read More…

Pala

വിദ്യാർത്ഥികളുമായി 25 കെ എസ് ആർ ടി സി ബസുകൾ

പാലാ: പാലായിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന കേ ന്ദ്രമായ മുത്തോലി ബ്രില്ല്യൻ്റ് സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധിക്കായി അവരവരുടെ നാട്ടിലേക്ക് പോകുന്നതിന് കെ.എസ്.ആർ.ടി.സി വിട്ടുകൊടുത്തത് 25 ബസുകൾ. മുത്തോലിയിലെത്തി വിദ്യാർത്ഥികളെ കയററിയാണ് സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിലേക്ക് ബസുകൾ അയച്ചത്. സ്ഥിരം സർവ്വീസുകളെ ബാധിക്കാത്ത വിധമാണ് ബസുകൾ ക്രമീകരിച്ചത്. ഓണ അവധിക്കാലത്തും വിദ്യാർത്ഥികൾക്ക് മാത്രമായി ബസുകൾ വിട്ടു നൽകിയിരുന്നു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 3 വീതം ബസുകളും കൊല്ലം മലപ്പുറം കാസർകോട് എന്നിവിടങ്ങളിലേക്ക് രണ്ട് വീതം Read More…

Pala

പാലായിൽ നിന്നും മാനന്തവാടിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ മാനന്തവാടിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു. ഈ സർവ്വീസ് തൃശൂർ നിന്നും പൊന്നാനി, തിരൂർ വഴി കോഴിക്കോട് എത്തും. കോഴിക്കോടു നിന്ന് പേരാമ്പ്ര, കുറ്റിയാടി, തൊട്ടിൽ പാലം, നിറവിൽപുഴ തുടങ്ങിയ കുടിയേറ്റ മേഖല വഴിയാണ് പുതിയ സർവ്വീസ്. വെളുപ്പിന് 4 മണിക്ക് ആരംഭിച്ച് 7.40 ന് തൃശൂരും പൊന്നാനി, തിരൂർ വഴി 11.15-ന് കോഴിക്കോടും എത്തും. പേരാമ്പ്ര, കുറ്റിയാടി. തൊട്ടിൽ പാലം, നിറവിൽ പുഴ വഴി 2.20 ന് മാനന്തവാടിയിലെത്തും. Read More…

Pala

ടെക്നോപാർക്ക് സ്പെഷ്യൽ സർവ്വീസ് നാളെ മുതൽ

പാലാ: തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും കൊല്ലം, തിരുവല്ല ,പാലാ, തൊടുപുഴ വഴി മൂവാറ്റുപുഴയിലേക്ക് വീക്കെൻ്റ് സ്പെഷ്യൽ സർവ്വീസിന് നാളെ തുടക്കമാകും. ടെക്നോപാർക്കിലും സമീപ ഐ.ടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് എല്ലാ വെള്ളിയാഴ്ച്ചയും ഓഫീസ് സമയത്തിനു ശേഷം വൈകുന്നേരം 5 മണിക്കാണ് ഈ പ്രത്യേക സർവ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. പാലായിൽ നിന്നും വെളുപ്പിന് 4 മണിക്ക് കൊല്ലം ,ടെക്നോപാർക്ക് വഴി തിരുവനന്തപുരം സർവ്വീസും നിലവിലുണ്ട്. മുൻകൂറായി സീറ്റ് റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസ്.