Kanjirappally

തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി ടീം മേരീക്വീൻസ്

പാറത്തോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ അംഗങ്ങൾ. ആശുപത്രിയിലെ ഹോം കെയർ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും സംഘവും പാലമ്പ്രയിലെ തൊഴിലിടത്തിൽ നേരിട്ടെത്തി മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ എല്ലാ തൊഴിലുറപ്പു തൊഴിലാളികൾക്കും മേരീക്വീൻസിൻ്റെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് സിന്ധു മോഹൻ, വിവിധ വാർഡുകളിലെ Read More…

Kanjirappally

ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) സൗകര്യവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ്

കാഞ്ഞിരപ്പളളി: കിടപ്പു രോഗികൾക്കായി പ്രത്യേക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ. മേരീക്വീൻസ് ഹോം കെയർ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) വിഭാഗത്തിന് കീഴിൽ കിടപ്പ് രോഗികൾക്കായി ആശുപത്രിയിൽ തന്നെ പാലിയേറ്റിവ് പരിചരണം ഉറപ്പാക്കും. പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം പാറത്തോട് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് സിന്ധു മോഹനൻ നിർവ്വഹിച്ചു. ലോഗോ പ്രകാശനം പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിയാദ് കെ എ നിർവ്വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം: സ്നേഹതാരകം 2022

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ക്രിസ്തുമസ് ആഘോഷം ഫാ. വിപിൻ കുരിശുതറ സി.എം.ഐ, ഫാ. വിനിൽ കുരിശുതറ സി.എം.എഫ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ഉദ്‌ഘാടനം നിർവ്വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ എന്നിവർ പങ്കെടുത്തു.