kottayam

കടല്‍ വില്‍ക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം:  ജോസ് കെ മാണി

കോട്ടയം:  ബ്ലൂ ഇക്കോണമി നയം നടപ്പാക്കി വന്‍കിട കുത്തകള്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും കടല്‍ വില്‍ക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. നയം നടപ്പായാല്‍ രാജ്യത്തെ 1.5 കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായ മത്സ്യബന്ധനമേഖല പൂര്‍ണമായും വന്‍കിടക്കാര്‍ കയ്യേറും. ഇത് സമുദ്രത്തിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് വരുത്തും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും.തീരദേശമേഖല പൂര്‍ണമായും കുത്തകള്‍ക്ക് കൈമാറുന്നതാണ് നയത്തിലെ പല വ്യവസ്ഥകളും . കടലിന്റെയും തീരദേശത്തിന്റെയും സ്വാഭാവികഘടനയില്‍ വന്‍വ്യതിയാനം സംഭവിക്കുന്ന വിധത്തിലാണ് 7 Read More…

moonnilavu

ചകിണിയാംതടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ 11,12 വാർഡുകളിൽ പെട്ട ചകിണിയാംതടം കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി ശ്രീ.ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ചകിണിയാംതടത്ത് ശ്രീ.സിബി പ്ലാത്തോട്ടത്തിന്റെ ഭവനാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.എൽ ജോസഫ് അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയവരെ കളത്തുകടവ് സെന്റ്.ജോൺ വിയാനി ചർച്ച് വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണവേലിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ജെറ്റോ ജോസ് പദ്ധതി സമർപ്പണം നിർവഹിക്കുകയുണ്ടായി. പതിനൊന്നാം വാർഡ് മെമ്പർ Read More…

General

കാര്‍ഷിക പ്രതിസന്ധി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം : ജോസ് കെ മാണി

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായി  പ്രത്യേക പാര്‍ലമെന്റ്  സമ്മേളനം വിളിക്കണമെന്ന്   കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടക്കുന്നില്ല.ഇത് വലിയ സ്തംഭനാവസ്ഥയും പ്രതിസന്ധിയുമാണ് രാജ്യത്തെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും കാര്‍ഷികോത്പാദന തകര്‍ച്ചയും രാജ്യവ്യാപകമായി സംഭവിച്ചിരിക്കുന്നു. ഇതടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ Read More…

moonnilavu

ചകിണിയാന്തടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

മൂന്നിലവ് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കല്ലോലിക്കൽ ഭാഗം. ഇവിടെയുള്ള നിരവധി കുടുംബങ്ങൾക്ക് നിലവിലുള്ള ചകണിയാന്തടം കുടിവെള്ള പദ്ധതിയുടെ പ്രയോജനം പ്രദേശത്തെ ഉയര കൂടുതൽ മൂലം ലഭിച്ചിരുന്നില്ല. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനും നിലവിലുള്ള ചകിണിയാന്തടം പദ്ധതിയിലെ പ്രഷറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി വിഭാവനം ചെയ്തു പൂർത്തിയാക്കിയ പദ്ധതിയാണ് ഇത്. പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത് ശ്രീ.മാത്യു തോമസ് കല്ലോലിക്കൽ ആണ്. ടാങ്ക് പണിയുന്നതിന് ആവശ്യമായ 5 ലക്ഷം രൂപ അനുവദിച്ചത് Read More…

General

ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജാവിന്‍റെ കീഴിലാകും ഇന്ത്യ : ജോസ് കെ. മാണി

വാഗമണ്‍: കേന്ദ്രത്തില്‍ ബി.ജെ.പി. വീണ്ടും അധികാരത്തില്‍വന്നാല്‍ ഏകാധിപതിയായ രാജാവായി മോദി മാറുമെന്നും ബി.ജെ.പി. യെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മറ്റ് രാഷ്ട്രീയ കക്ഷികളുടെ ഏകോപനം അത്യാവശ്യമാണെന്നും കേരളാകോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പോലുള്ള സംസ്ഥാന പാര്‍ട്ടികളുടെ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായി ത്രിപുര, നാഗാലാന്‍റ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വ്യക്തമായതായി ജോസ് കെ. മാണി പറഞ്ഞു. വാഗമണ്‍-വഴിക്കടവ് ഇന്‍ഡോ അമേരിക്കന്‍ എച്ച്.ആര്‍.ഡി ക്യാമ്പസില്‍വച്ച് നടന്ന കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം നേതൃത്വസംഗമം ഉത്ഘാടനം Read More…

kottayam

പതിനായിരങ്ങളെ അണിനിരത്തി കോട്ടയത്ത് അദ്ധ്വാനവർഗ യുവജന സംഗമം നടത്തി

കോട്ടയം: കേരള കോൺ (എം)ൻ്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ കോട്ടയo തിരുനക്കരയിൽ നടത്തിയ അദ്ധ്വാനവർഗ യുവജന സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്ന് എത്തിയ പതിനായിരങ്ങൾ അണിചേർന്നു. നീണ്ട ഇടവേളയ്ക്കു ശേഷം യൂത്ത്ഫ്രണ്ട് (എം) സംഘടിപ്പിച്ച യുവജനസംഗമം വലിയ ആവേശമായി. കടുത്ത വേനൽ ചൂടിനെ അവഗണിച്ച് ഉച്ചയ്ക്കു മുൻപ് തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു. തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു.കേ.കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി Read More…

kottayam

പ്രൊഫഷണൽ രംഗത്തെ വെല്ലുവിളികൾ മറികടക്കുവാൻ നിയമനിർമ്മാണം നടത്തണം: ജോസ് കെ മാണി എം പി

കോട്ടയം: പ്രൊഫഷണൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ മറികടക്കുവാൻ കാലാനുസൃതമായുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി ആക്രമണം പോലെയുള്ള പ്രതിസന്ധികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഡോക്ടമാർ ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ആശുപത്രി സംരക്ഷണ നിയമത്തിൽ തന്നെ സമൂല മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ തന്നെ Read More…

kottayam

എല്‍.ഡി.എഫ് മാതൃകയില്‍ മതേതരജനാധിപത്യസഖ്യമുണ്ടാകണം ; ജോസ് കെ മാണി

കോട്ടയം: രാജ്യത്തെ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കേരളത്തിലെ ഇടതുപക്ഷജനാധിപ്യമുന്നണിയുടെ മാതൃകയില്‍ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെയും ജനാധിപത്യമതേരപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ സഖ്യം രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത് എൽ ഡി എഫാണ്. കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയും പിന്തുണക്കുന്ന Read More…

Pala

അധ്യാപകര്‍ക്ക് നിയമനാംഗീകാരം ഉറപ്പാക്കും; ജോസ് കെ മാണി

കോട്ടയം: അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 എന്ന രീതിയില്‍ കണക്കാക്കി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഇടതുമുന്നണി സര്‍ക്കാര്‍ നിയമനാംഗീകാരം ഉറപ്പാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ആയിരക്കണക്കിന് അധ്യാപകരാണ് നിലവില്‍ ശമ്പളമില്ലാതെ സ്‌കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് വിദ്യാഭ്യാസ തലത്തിലേക്കുള്ള വലിയ പരിവര്‍ത്തനമാണ് ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ജീവിതമെന്തെന്ന് പഠിപ്പിക്കുന്നതില്‍ നിന്നും അധ്യാപകരെ മാറ്റിനിര്‍ത്താനാവില്ല. സംസ്‌കാരം Read More…

kottayam

കേരളത്തോടുള്ള കേന്ദ്രസമീപനം സാമ്പത്തിക ഫാസിസം: ജോസ് കെ.മാണി

കോട്ടയം: കേരള വികസന മാതൃകയെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ വെട്ടിക്കുറച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ കാരണം പത്താം ധനകാര്യകമ്മീഷന്‍ കേരളത്തിന് അനുവദിച്ച 3.9 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 1.9 ശതമാനമായി വെട്ടിക്കുറച്ചത് ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. 2022 Read More…