പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടി കേരളത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയ അരുണാപുരം ചിറയ്ക്കല്‍ ഗെഹന നവ്യാ ജെയിംസിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു. 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ അന്തിമ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ റാങ്കുകളെല്ലാം ഇക്കുറി പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ ഗഹനയാണ് മലയാളികളില്‍ ഒന്നാമത്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഗഹന അധ്യാപകന്‍ ജെയിംസ് തോമസിന്റെയും Read More…