Erumely

പഴയിടം-ചേനപ്പാടി റോഡിന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ പഴയിടം-ചേനപ്പാടി-എരുമേലി റോഡ് റീടാർ ചെയ്യുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തകരാറിലായ റോഡ് പൂർണ്ണമായും റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് നാലു കോടി രൂപ ആവശ്യമായി വരുമെന്നാണ് എസ്റ്റിമേറ്റ് പ്രകാരം കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഒന്നേകാൽ കോടി രൂപ മുമ്പ് തന്നെ ഈ റോഡിന്റെ പുനരുദ്ധാരണത്തിന് Read More…

Kanjirappally

ഇടക്കുന്നത്ത് മനുഷ്യജീവന് ഭീഷണിയായ കാട്ടുപോത്തിനെ പിടികൂടണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വന്യമൃഗമായ കാട്ടുപോത്ത് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പാലമ്പ്ര, ഇടക്കുന്നം മേഖലകളിൽ ജനജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് സ്വൈര്യ വിഹാരം നടത്തുകയും ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ചു. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കി വന്യമൃഗങ്ങളെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ എത്രയും വേഗം പിടികൂടി, ജനങ്ങളുടെ Read More…

Mundakkayam

ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 400 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ പഴക്കം ചെന്ന താൽക്കാലിക ഷെഡ്‌ഡിൽ ആയിരുന്നു പാചകപ്പുര പ്രവർത്തിച്ചുവന്നിരുന്നത്. പിടിഎയും സ്കൂൾ അധികൃതരും നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് Read More…

Mundakkayam

കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി ഹൈസ്കൂളിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പുതുതായി നിർമ്മിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 1700ഓളം കുട്ടികൾ പഠിക്കുന്നതും, 1 മുതൽ 12 വരെ ക്ലാസുകൾ ഉള്ളതുമായ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്കൂളിൽ വർഷങ്ങളായി താൽക്കാലിക ഷെഡിലായിരുന്നു കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആധുനിക Read More…

Mundakkayam

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനമായി. നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ കോട്ടയം കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഈരാറ്റുപേട്ട വാഗമൺ റോഡ്, തീക്കോയി ഗ്രാമ പഞ്ചായത്തിലെ മാർമ്മല ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ സ്ഥലം ഏറ്റെടുപ്പ് , പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേയ്ക്കുള്ള Read More…

Teekoy

നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ

തീക്കോയി: നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ സ്കൂൾ. 1983 ൽ സ്ഥാപിതമായ സ്കൂൾ 1984ൽ തീക്കോയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. 8, 9,10 ക്ലാസു കളിലായി 145 വിദ്യാർത്ഥികളും 43അദ്ധ്യാപക, അനദ്ധ്യാപകരുമുള്ള സ്കൂൾ നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു സ്ഥലത്തായിട്ടാണ്. എല്ലാ പരിമിത സൗകര്യങ്ങളും മറികടന്നു കഴിഞ്ഞ 18 വർഷമായി തുടർച്ചയായി Read More…