chennad

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സമ്മർ ഫിയസ്‌റ്റ

ചേന്നാട്: സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മർ ഫിയസ്റ്റ – 2023 അവധികാല പരിശീലന കളരി സംഘടിപ്പിക്കും.

ഫുട്ബോൾ വോളിബോൾ പരിശീലനം, നാടക പരിശീലനം, ഡാൻസ്, പ്രവർത്തി പരിചയ മേളകൾ, പെൺകുട്ടികൾക്ക് പാചക പരിശീലനം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരിശീലനം തുടങ്ങി നിരവധി പോഗ്രാമുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

പ്രഗത്ഭരായ പരിശീലകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് ഫിയസ്റ്റ – 2023 ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.