Poonjar

പൂഞ്ഞാർ ജി വി രാജാ സ്റ്റേഡിയത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

പൂഞ്ഞാർ: ദ്രോണാചാര്യ തോമസ് മാഷ് അക്കാഡമിയുടെയും, പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ അത് ലറ്റിക്ക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് പൂഞ്ഞാർ ജി വി രാജാ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

ക്യാമ്പിന്റെ ഉൽഘാടനം കോട്ടയം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു ഗുരു കൾ നിർവഹിച്ചു.ആർ. നന്ദകുമാർ വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദ്രോണാചാര്യ കെ പി തോമസ് മാഷ്, കോട്ടയം സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ് ശീമതി മായാദേവി, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ,
കയികാധ്യാപകൻ ജോസിറ്റ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെയ് 20 ന് ക്യാമ്പ് അവസാനിക്കും.

Leave a Reply

Your email address will not be published.