കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കൊണ്ടൂർ: ചാലിൽ സി.എൻ ശശിയുടെ മകൻ രാജേഷ് (43) നിര്യാതനായി. സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : പുഷ്പവല്ലി ഭാര്യ: പ്രീനു ഇടപ്പാടി കല്ലാറ്റുമുണ്ടയിൽ കുടുംബാംഗം. മക്കൾ: നന്ദന, നവീൻ.
അയർക്കുന്നം :കുടകശ്ശേരിൽ (അമ്പലത്തൊട്ടിൽ )എ എസ് ലൂക്കോസ് (88)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ. പരേതൻ ആദ്യകാല കായികാധ്യാപകനാണ്. ജി. വി രാജാ സ്പോർട്സ് കോളേജ് പ്രിൻസിപ്പൽ, K. V. S റീജിയണൽ ഡയറക്ടർ,സെന്റ് ജോസഫ് B. Ed കോളേജ് മാന്നാനം, S. B കോളേജ് ചങ്ങനാശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം, കാലിക്കറ്റ് ഫിസിക്കൽ എജുക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ കേന്ദ്രീയ വിദ്യാലയത്തിന്റെ Read More…
പാലാ: ഇടമറ്റം മുണ്ടാട്ടു ചുണ്ടയിൽ അവിറാച്ചന്റെ മകൻ റെമ്മി എബ്രഹാം (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ഇടമറ്റത്ത് വ്യാപാരം നടത്തുകയായിരുന്നു. ഭരണങ്ങാനം പീടികയിൽ റാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11 മണിക്ക് .