kottayam

സാമൂഹിക തിന്മകൾക്കെതിരെ വിദ്യാർത്ഥി സമൂഹം ഒരുമിക്കണം: കെ എസ് സി (എം)

കോട്ടയം : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിഭാഗിയത , വിവേചനങ്ങൾ എന്നിവക്കെതിരെ രാഷ്ട്രീയത്തിനതീതമായി വിദ്യാർത്ഥി സമൂഹം ഒരുമിക്കണമെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ.

കെ. എസ്. സി (എം) കോട്ടയം ജില്ലാ കമ്മറ്റി റിപ്പബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച സാമൂഹിക ബോധവൽക്കരണ പരിപാടിയും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ, സെക്രട്ടറി ക്രിസ്റ്റോം കല്ലറക്കൽ, കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി അംഗം ബ്രൈറ്റ് വട്ടനിരപ്പേൽ ,ഡൈനോ കുളത്തൂർ, ദീപക് പല്ലാട്ട്, ജിസ്മി ജെയിംസ്, കെ എസ് സി (എം) നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ആൻസൺ റ്റി ജോസ്, അലൻ റ്റി സാജൻ, എബിൻ തോമസ്,ജോ തോമസ്, ബ്രൗൺ ജെയിംസ് സണ്ണി,അഖിൽ മാടക്കൽ, ആൽവിൻ ജോസ്, തോമസ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.