General

തെരുവുനായുടെ ആക്രമണത്തിനിരയാവരുടെ ചികിൽസാ ചിലവ് കടനാട് പഞ്ചായത്ത് ഏറ്റെടുക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: കടനാട് പഞ്ചായത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾ അടക്കം 7 പേരെ പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റത് ചികിത്സ തേടിയിരിക്കുന്നവരുടെ മുഴുവൻ ചിലവും കടനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

മനുഷ്യരെ കടിച്ച പേവിഷബാധയുള്ള നായ പ്രദേശത്തെ മറ്റ് മൃഗങ്ങളെ കടിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും , കടനാട് പഞ്ചായത്തിൽ പേവിഷബാധ പടരാതിരിക്കുവാനുള്ള സമഗ്ര നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.