മേലുകാവ്: ലയൺസ് ഡിസ്ട്രിക്റ്റ് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളും സംയുക്തമായി എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് സെന്റ് തോമസ് യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ SH ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർറവ. ഫാ. Dr. ജോർജ് കാരംവേലിൽ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കോർ ഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അസ്സി. വികാരി റവ. ഫാ.അബ്രഹാം കുഴിമുള്ളിൽ, P.T.A. പ്രസിഡന്റ് ആൻഡ്രൂസ് വട്ടക്കാനായിൽ , പൂർവ്വ വിദ്യാർത്ഥികളായ ടിറ്റോ T തെക്കേൽ, ജോർജ് ജോസഫ് മടത്തിപ്പറമ്പിൽ,ജോണി മയലക്കൽ എന്നിവർ പ്രസംഗിച്ചു. ഫാക്കിലിറ്റി ഗ്രീഷ്മ സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
