ഉഴവൂർ: നാഷണൽ അസ്സസ്മെന്റ് ആൻഡ് ആക്രഡിയെഷൻ കൌൺസിൽ ന്റെ മൂന്നാമത്തെ സൈക്കിൾ പരിശോധനയിൽ എ പ്ലസ് ഗ്രേഡ് നേടിയ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് മെമ്പർ, പി എൻ രാമചന്ദ്രൻ, സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം എന്നിവർ ചേർന്നു അഭിവന്ധ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ, അഭിവന്ത്യ ഗീവർഗീസ് മാർ അപ്രേം പിതാവ്, എം പി തോമസ് ചാഴികാടൻ,ഉഴവൂർ ഫോറോന വികാരി ഫാ തോമസ് ആനിമൂട്ടിൽ എന്നിവരുടെ സാനിദ്ധ്യത്തിൽ മൊമെന്റോ സമ്മാനിച്ചു.
ഉഴവൂർ കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ പാറയിൽ, ബർസർ ഫാ. ജിൻസ് നെല്ലിക്കട്ട്, അക്കാദമിക് ഡയറക്ടർ ടി. എം. ജോസഫ്, കോർഡിനേറ്റർ ജെയ്സ് കുര്യൻ എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.